ന്യൂഡല്‍ഹി: ബലാത്സംഗ കേസില്‍ മൊഴി നല്കാന് ഒരുങ്ങിയ 17കാരിയെ ജാമ്യത്തിലിറങ്ങിയ പ്രതികള്‍ വിഷം കുടിപ്പിച്ചു. പെണ്‍കുട്ടി ട്യൂഷന് കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്ന വഴിക്കാണ് പ്രതികളായ 2 പേര് കുട്ടിയെ വഴിയില്‍ തടഞ്ഞ് നിര്‍ത്തി നിര്‍ബന്ധിച്ച് വിഷം കുടിപ്പിച്ചത്. ഡല്‍ഹിയിലെ ധ്വാരക ഹത്സല് പ്രദേശത്ത് വ്യാഴാഴ്ച വൈകുന്നേരമാണ് ദാരുണ സംഭവം നടന്നത്.
ബലാത്സംഗത്തിനിരയായ പ്രതികളില്‍ കുട്ടിയെ തടഞ്ഞ് നിര്‍ത്തി. എന്നിട്ട് ബലാത്സംഗ കേസില്‍ തങ്ങള്‍ക്കെതിരെ മൊഴി കൊടുത്താല്‍ അനന്തരഫലം അനുഭവിക്കേണ്ടി വരുമെന്ന് കുട്ടിയെ ഭീഷണിപ്പെടുത്തി. എന്നാലും താന്‍ മൊഴി കൊടുക്കുമെന്ന് കുട്ടി തറപ്പിച്ച് പറഞ്ഞതോടെ പ്രതികള്‍ ദേഷ്യപ്പെടുകയും കൈയ്യില്‍ കരുതിയിരുന്ന വിഷം ബലമായി കഴിപ്പിക്കുകയുമായിരുന്നു. സംഭവത്തിന് ശേഷം ഇരുവരും സ്ഥലത്ത് നിന്നും രക്ഷപ്പെട്ടു.
വിഷം ഉള്ളില്‍ ചെന്ന് ബോധരഹിതയായ പെണ്‍കുട്ടിയെ പ്രദേശത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. പെണ്‍കുട്ടി അപകടനില തരണം ചെയ്ത് കഴിഞ്ഞുവെന്ന് ആശുപത്രി അധികൃതര്‍ വ്യക്തമാക്കി. സംഭവത്തില്‍ പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ പോലീസില്‍ പരാതി നല്കി. പ്രതികള്‍ ഒളിവിലാണെന്നും ഇരുവരും ഉടന്‍ പിടിയിലാകുമെന്നും പോലീസ് പറഞ്ഞു.
Discussion about this post