ചെന്നൈ: ഷവര്‍മ കഴിച്ചതിന് പിന്നാലെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട് ചികിത്സയിലായിരുന്ന അധ്യാപിക മരിച്ചു. ശ്വേത (22)ആണ് മരിച്ചത്. ഷവര്‍മ കഴിച്ചതിന് പിന്നാലെയാണ് ശ്വേതയ്ക്ക് ഭക്ഷ്യവിഷബാധയുണ്ടായതെന്ന് ബന്ധുക്കള്‍ പറയുന്നു.
ചെന്നൈയിലെ നൂമ്പാല്‍ സ്വദേശിയായ ശ്വേത ഒരാഴ്ച മുന്‍പാണ് പ്രദേശത്തെ ഫാസ്റ്റ് ഫുഡ് റെസ്റ്റോറന്റില്‍ നിന്ന് ഷവര്‍മ കഴിച്ചത്. സഹോദരനും ഒപ്പമുണ്ടായിരുന്നു. വീട്ടിലെത്തിയ ശേഷം മീന്‍ കറിയും കഴിച്ചു. അന്ന് രാത്രി തന്നെ ശ്വേത ഛര്‍ദ്ദിക്കുകയും ബോധരഹിതയാവുകയും ചെയ്തു. വീട്ടുകാര്‍ ഉടന്‍ തന്നെ പോരൂരിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചു.
ആരോഗ്യ നില മെച്ചപ്പെടാത്തതിനെ തുടര്‍ന്ന് ചൊവ്വാഴ്ച ഗവണ്മെന്റ് സ്റ്റാന്‍ലി ആശുപത്രിയില്‍ എത്തിച്ചു. ബുധനാഴ്ചയാണ് ചികിത്സയിലിരിക്കെ മരണം സംഭവിച്ചത്. സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. ശ്വേത കഴിച്ച ഷവര്‍മയാണോ മരണ കാരണമെന്ന് സ്ഥിരീകരിക്കാന്‍ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിനായി കാത്തിരിക്കുകയാണെന്ന് മധുരവോയല്‍ പോലീസ് അറിയിച്ചു.
Discussion about this post