ന്യൂഡല്‍ഹി: എന്‍ഡിഎ സര്‍ക്കാരിന്റെ പ്രവര്‍ത്തനഫലമായി രാജ്യത്ത് രാഷ്ട്രീയ സ്ഥിരതയും ഉറപ്പാക്കിയെന്ന് അമിത് ഷാ. കേന്ദ്രസര്‍ക്കാരിന്റെ നൂറു ദിവസത്തെ നേട്ടങ്ങള്‍ വിശദീകരിക്കുന്ന ലഘുപുസ്തകവും അമിത് ഷാ പ്രകാശിപ്പിച്ചു.
രാജ്യത്ത് 1881 മുതല്‍ 10 വര്‍ഷം കൂടുമ്പോള്‍ സെന്‍സസ് നടത്തിയിരുന്നുവെന്നും 2020 ല്‍ സെന്‍സസ് നടത്തേണ്ടതായിരുന്നെങ്കിലും കോവിഡ് വ്യാപനം മൂലം നടത്താനാകാതെ നീണ്ടുപോകുകയായിരുന്നുവെന്നും അമിത് ഷാ കൂട്ടിച്ചേര്‍ത്തു.
രാജ്യം ഇപ്പോള്‍ വികസനത്തിന്റെ പാതയിലാണ്. ബിജെപിയുടെ നേതൃത്വത്തിലുള്ള എന്‍ഡിഎ സര്‍ക്കാര്‍ ജൂലൈയില്‍ അധികാരമേറ്റശേഷം ഇതുവരെ 15 ലക്ഷം കോടിയുടെ വികസന പദ്ധതികളാണ് രാജ്യത്ത് നടപ്പാക്കാന്‍ അനുമതി നല്‍കിയതെന്നും അമിത് ഷാ പറഞ്ഞു.