ചെന്നൈ: തിരുനെല്‍വേലിയില്‍ വാഹനാപകടത്തില്‍ ഒരു കുടുംബത്തിലെ നാല് പേര്‍ക്ക് ദാരുണാന്ത്യം. ബൈക്ക് ഓയില്‍ ടാങ്കര്‍ ലോറിയുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. ബൈക്കില്‍ സഞ്ചരിച്ചവരാണ് മരിച്ചത്. കണ്ണന്‍ (40), ഭാര്യാമാതാവ് ആണ്ടാള്‍ (66), മക്കളായ മാരീശ്വരി(14), സമീര (7) എന്നിവരാണ് മരിച്ചത്.
തിരുനെല്‍വേലിയിലെ തച്ചനല്ലൂരില്‍ മേല്‍പ്പാലത്തിലാണ് സംഭവം. വണ്ണാര്‍പേട്ടയിലേക്ക് പോവുകയായിരുന്നു ബൈക്ക്. എതിര്‍ ദിശയില്‍ വന്ന ടാങ്കര്‍ ലോറി ഇടിക്കുകയായിരുന്നു. നാല് പേരും റോഡിലേക്ക് തെറിച്ചുവീണു. നാലു പേരും സംഭവ സ്ഥലത്ത് തന്നെ മരിച്ചു.
ടാങ്കര്‍ ഡ്രൈവര്‍ ഗണേശനെ അറസ്റ്റ് ചെയ്തു. ലോറി പിടിച്ചെടുക്കുകയും ചെയ്തു. തിരുനെല്‍വേലി സിറ്റി പോലീസ് കമ്മീഷണര്‍ രൂപേഷ് കുമാര്‍ മീണ അപകട സ്ഥലം പരിശോധിച്ചു. മൃതദേഹങ്ങള്‍ തിരുനെല്‍വേലി മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. തിരുനെല്‍വേലി സിറ്റി പോലീസ് അന്വേഷണം ആരംഭിച്ചു.
തിരുനെല്‍വേലിയില്‍ ഏകദേശം 27 സ്ഥലങ്ങള്‍ അപകട സാധ്യതയുള്ള മേഖലകളായി കണ്ടെത്തിയിട്ടുണ്ടെന്ന് പോലീസ് കമ്മീഷണര്‍ പറഞ്ഞു. ആ പ്രദേശങ്ങളിലെ അപകടങ്ങള്‍ തടയുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചുവരികയാണ്. അതേസമയം അപകട മരണങ്ങളുടെ എണ്ണം മുന്‍വര്‍ഷത്തെ അപേക്ഷിച്ച് ഈ വര്‍ഷം 25 ശതമാനം കുറഞ്ഞിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
Discussion about this post