ന്യൂഡല്‍ഹി: അന്തരിച്ച സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ ഭൗതികശരീരത്തില്‍ അന്ത്യാഞ്ജലി അര്‍പ്പിച്ച് വിവിധ രാഷ്ട്രീയകക്ഷി പ്രതിനിധികള്‍. പാര്‍ട്ടി ആസ്ഥാനത്തെ പൊതുദര്‍ശനം പൂര്‍ത്തിയായതോടെ വിലാപയാത്രയായി മൃതദേഹം ഡല്‍ഹി എയിംസിലേയ്ക്ക് എത്തിക്കുകയാണ്.
വൈദ്യ പഠനത്തിനായി മൃതദേഹം ആശുപത്രിക്ക് കൈമാറും. സോണിയ ഗാന്ധി, ശരദ് പവാര്‍, മനീഷ് സിസോദിയ, ജയറാം രമേശ്, രമേശ് ചെന്നിത്തല, കനിമൊഴി, പി കെ ശ്രീമതി, പി സതീദേവി, കെ കെ ശൈലജ, മണിക് സര്‍ക്കാര്‍ തുടങ്ങിയ നേതാക്കള്‍ സിപിഎം ദേശീയ ആസ്ഥാനമായ എകെജി ഭവനില്‍ നടന്ന പൊതുദര്ശനത്തില് അന്ത്യോപചാരം അര്‍പ്പിച്ചു.
മൃതദേഹം മുഖ്യമന്ത്രി പിണറായി വിജയന് അടക്കമുള്ള പിബി അംഗങ്ങളും കേന്ദ്ര കമ്മിറ്റി അംഗങ്ങളും ചേര്‍ന്നാണ് ഏറ്റുവാങ്ങിയത്. രാവിലെ എകെജി ഭവനിലെ പാര്‍ട്ടി ആസ്ഥാനത്ത് നേതാക്കളും പ്രവര്‍ത്തകരും യെച്ചൂരിയുടെ ഫോട്ടോയ്ക്ക് മുന്നില്‍ ആദരാഞ്ജലി അര്‍പ്പിച്ചിരുന്നു.
Discussion about this post