ന്യൂഡല്‍ഹി; അലോക് വര്‍മ്മയ്ക്കെതിരെ സിബിഐ അന്വേഷണത്തിന് ശുപാര്‍ശ. കേന്ദ്ര വിജിലന്‍സ് കമ്മീഷന്റേതാണ് ശുപാര്‍ശ.
അതേസമയം രാകേഷ് അസ്താനയെ സംരക്ഷിക്കാന്‍ സിവിസി കെവി ചൗധരി തന്നെ നേരില്‍ കണ്ട് ആവശ്യപ്പെട്ടെന്ന് അലോക് വര്‍മ്മ ആരോപിച്ചു. നേരത്തെ സിബിഐ മുന്‍ ഡയറക്ടര്‍ അലോക് വര്‍മ്മ കൈക്കൂലി വാങ്ങിയതിന് തെളിവില്ലെന്ന് സിവിസി അന്വേഷണത്തിന് മേല്‍നോട്ടം വഹിച്ച ജസ്റ്റിസ് എകെ പട്നായിക് വ്യക്തമാക്കിയിരുന്നു.
അലോക് വര്‍മ്മയ്ക്കെതിരായ പരാതികളില്‍ സിവിസി അന്വേഷണത്തിന്റെ ചുമതല സുപ്രീംകോടതി നല്‍കിയത് മുന്‍ ജഡ്ജി ജസ്റ്റിസ് എകെ പട്നായിക്കിനായിരുന്നു. കേന്ദ്ര വിജിലന്‍സ് കമ്മീഷന് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് പ്രധാനമന്ത്രിയുടെ ജസ്റ്റിസ് എകെ സിക്രിയും അലോക് വര്‍മ്മയെ മാറ്റണം എന്ന നിലപാട് ഉന്നത സമിതിയില്‍ കൈക്കൊണ്ടത്.
Discussion about this post