കാണ്‍പൂര്‍: ഉത്തര്‍പ്രദേശില്‍ വീടിന് പുറത്ത് കളിച്ചുകൊണ്ടിരുന്ന രണ്ട് വയസുകരിയുടെ ദേഹത്ത് കാര്‍ കയറിയിറങ്ങി അപകടം. സംഭവം സ്ഥലത്ത് തന്നെ കുട്ടി മരിച്ചു. വീടിന് പുറത്ത് കളിച്ചുകൊണ്ടിരുന്ന രണ്ട് വയസുകാരിയുടേ ശരീരത്തിലൂടെ അയല്‍വാസി കാര്‍ ഓടിച്ച് പോവുകയായിരുന്നു. അതേസമയം, കാര്‍ ഓടിച്ചിരുന്ന അയല്‍വാസി വാഹനം നിര്‍ത്താതെ രക്ഷപ്പെട്ടു.
വീടിന് മുന്നിലെ റോഡിലിറങ്ങി കുട്ടികളിക്കുകയായിരുന്നു. ഈ സമയത്താണ് അയല്‍വാസി കാറുമായെത്തിയത്. മുന്നില്‍ കുഞ്ഞ് ഇരിക്കുന്നത് ശ്രദ്ധിക്കാതെ ഇയാള്‍ വാഹനം മുന്നോട്ടെടുക്കുകയായിരുന്നു. കുഞ്ഞ് കളിക്കുന്നത് നോക്കി അമ്മ വീടിന് പുറത്ത് തന്നെ ഉണ്ടായിരുന്നു. കാര്‍ എവിടെയോ തട്ടിയെന്ന് മനസിലായിട്ടും ഡ്രൈവര്‍ വാഹനം നിര്‍ത്തിയില്ല. കുഞ്ഞ് അപകടത്തില്‍ പെട്ടെന്ന് തിരിച്ചറിഞ്ഞിട്ടും ആശുപത്രിയിലെത്തിക്കാതെ ഇയാള്‍ വാഹനമോടിച്ച് പോയെന്ന് കുട്ടിയുടെ മാതാപിതാക്കള്‍ പറഞ്ഞു.
അതേസമയം, റോഡിലിരിക്കുന്ന കുട്ടിയെ കാര്‍ ഇടിക്കുന്നതും പിന്നീട് ശരീരത്തിലൂടെ വാഹനം ഓടിച്ച് കയറുന്നതും സിസിടിവിയില്‍ കാണാം. സംഭവത്തില്‍ പോലീസ് കേസെടുത്തു.
Discussion about this post