ഭർത്താവിൻ്റെ അവിഹിത ബന്ധത്തിൽ മനംനൊന്ത് യുവതി ജീവനൊടുക്കി, അറസ്റ്റ്

ബെംഗളൂരു: ഭര്‍ത്താവിന്റെ അവിഹിത ബന്ധത്തില്‍ മനംനൊന്ത് ബംഗളുരുവില്‍ യുവതി തീ കൊളുത്തി മരിച്ചു. ഹുളിമാവിനടുത്തുള്ള അക്ഷയ് നഗര്‍ സ്വദേശിനി അനുഷ (27) ആണ് മരിച്ചത്. സംഭവത്തില്‍ ഭര്‍ത്താവ് ശ്രീഹരിയെ പോലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ 5 വര്‍ഷമായി ഇവര്‍ വിവാഹിതരായിരുന്നു. ദമ്പതികള്‍ക്ക് രണ്ട് വയസ്സുള്ള ഒരു മകനുമുണ്ട്.

വിവാഹം കഴിഞ്ഞ ഉടന്‍ തന്നെ ശ്രീഹരിക്ക് മറ്റൊരു ബന്ധമുണ്ടെന്ന് അനുഷയ്ക്ക് അറിയാമായിരുന്നു. എന്നാല്‍ ശ്രീഹരിയുടെ മനസ്സ് മാറുമെന്ന് കരുതി അനുഷ കാത്തിരുന്നതാണെന്നും കഴിഞ്ഞ മൂന്ന് മാസമായി വിവാഹമോചനം ആവശ്യപ്പെട്ട് ശ്രീഹരി നിരന്തരം അനുഷയെ സമ്മര്‍ദ്ദത്തിലാക്കി.

ഇതിനിടെ അനുഷയും ശ്രീഹരിയും തമ്മില്‍ വഴക്കുണ്ടായപ്പോഴാണ് കന്നട സിനിമാ നടന്‍ ദര്‍ശന് രണ്ട് ഭാര്യമാരാകാമെങ്കില്‍ തനിക്കുമാകാം എന്ന് ശ്രീഹരി പറഞ്ഞതെന്ന ആരോപണം ഉയര്‍ന്നത്. ഇത് കേട്ട അനുഷ ശുചിമുറിയില്‍ കയറി വാതിലടച്ച് ദേഹത്ത് മണ്ണെണ്ണയൊഴിച്ച് തീ കൊളുത്തുകയായിരുന്നു എന്നാണ് കുടുംബം പറയുന്നത്. കുടുംബം പരാതി ഉന്നയിച്ചതോടെയാണ് ആത്മഹത്യാ പ്രേരണ കുറ്റം ചുമത്തി ശ്രീഹരിയെ അറസ്റ്റ് ചെയ്തത്.

Exit mobile version