സോഷ്യല്‍മീഡിയയില്‍ വൈറലാവാന്‍ മൂര്‍ഖന്‍ പാമ്പിന്റെ തല വായിലിട്ട് വീഡിയോ എടുത്തു, പാമ്പുകടിയേറ്റ് 20കാരന് ദാരുണാന്ത്യം

DEATH|BIGNEWSLIVE

ഹൈദരാബാദ്: സോഷ്യല്‍മീഡിയയില്‍ വൈറലാവാന്‍ വേണ്ടി മൂര്‍ഖന്‍ പാമ്പിന്റെ തല വായിലാക്കി വീഡിയോ പകര്‍ത്തിയ യുവാവ് പാമ്പുകടിയേറ്റ് മരിച്ചു. തെലങ്കാനയിലെ ദേശായിപേട്ട് ഗ്രാമത്തിലാണ് ഞെട്ടിക്കുന്ന സംഭവം.

20 കാരനായ ശിവരാജാണ് മരിച്ചത്. ശിവരാജ് രണ്ട് മീറ്റര്‍ നീളമുള്ള മൂര്‍ഖന്‍ പാമ്പിനെ പിടികൂടിയ ശേഷം അതിനൊപ്പം ഫോട്ടോയും വീഡിയോയും പകര്‍ത്തുകയായിരുന്നു. ശിവരാജിന്റെ പിതാവ് ഒരു പാമ്പുപിടിത്തക്കാരനായിരുന്നു.

ഇയാളില്‍ നിന്നാണ് ശിവരാജ് പാമ്പിനെ പിടികൂടാന്‍ പരിശീലനം നേടിയത്. പിടികൂടിയ പാമ്പിനെ ശിവരാജ് കൂടുതല്‍ വൈറലാവാന്‍ വേണ്ടി വായിലേക്ക് ഇടുകയായിരുന്നു.

ഇതിനിടെ മൂര്‍ഖന്‍ ശിവരാജിന്റെ നാവില്‍ കടിക്കുകയും വായിലേക്ക് വിഷം ചീറ്റുകയും ചെയ്തു. പിന്നാലെ ശിവരാജിന്റെ ആരോഗ്യനില വഷളായി മരിക്കുകയായിരുന്നു. പാമ്പിന്റെ തല വായിലിട്ട് പോസ് ചെയ്യുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്.

Exit mobile version