ഭക്ഷണം നല്‍കിയില്ലെന്നാരോപിച്ച് ഹോട്ടല്‍ ഇടിച്ചുനിരത്തി ലോറി ഡ്രൈവര്‍, അറസ്റ്റ്

പൂനെ: ഭക്ഷണം നിഷേധിച്ചെന്നാരോപിച്ച് ലോറി ഉപയോഗിച്ച് ഹോട്ടല്‍ ഇടിച്ച് തകര്‍ത്ത് ട്രക്ക് ഡ്രൈവര്‍. പുനെയിലാണ് സംഭവം. ഇയാള്‍ മദ്യപിച്ചിരുന്നുവെന്ന് പോലീസ് പറഞ്ഞു. ഹിംഗന്‍ഗാവിലെ ഗോകുല്‍ എന്ന ഹോട്ടലാണ് ഇയാള്‍ തകര്‍ത്തത്. വെള്ളിയാഴ്ച രാത്രിയായിരുന്നു സംഭവം.

സോലാപൂരില്‍ നിന്ന് പൂനെയിലേക്ക് പോകുകയായിരുന്ന ട്രക്കാണ് അക്രമണം നടത്തിയത്. ഹോട്ടലിന് സമീപം പാര്‍ക്ക് ചെയ്ത കാറും ഇയാള്‍ തകര്‍ത്തു. ഹോട്ടലുടമ ഭക്ഷണം നല്‍കാന്‍ വിസമ്മതിച്ചതോടെ പ്രകോപിതനായ ഡ്രൈവര്‍ ട്രക്കിലേക്ക് തിരിച്ചുകയറി ഹോട്ടലിന് നേരെ ഓടിച്ചുവരുകയായിരുന്നു. ഡ്രൈവറെ തടയാന്‍ ചിലര്‍ ട്രക്കിന് നേരെ കല്ലെറിയുകയും ചെയ്തു. സംഭവത്തില്‍ ഇയാളെ പോലീസ് അറസ്റ്റ് ചെയ്തു.

Exit mobile version