വാരണാസി: പ്രധാനമന്ത്രി നരേന്ദ്ര മോഡിക്കെതിരെ അദ്ദേഹത്തിന്റെ മണ്ഡലമായ വാരണാസിയില്‍ നിന്ന് മത്സരിക്കാന്‍ ആഗ്രഹം പ്രകടിപ്പിച്ച് പട്ടേല്‍ പ്രക്ഷോഭ നേതാവ് ഹര്‍ദ്ദിക് പട്ടേല്‍. പ്രതിപക്ഷം തന്നെ പിന്തുണയ്ക്കുമെങ്കില് താന്‍ തയ്യാറാണ് എന്നാല്‍ നിലവില്‍ അത്തരം തീരുമാനമില്ല എന്നും ഹാര്‍ദ്ദിക് വ്യക്തമാക്കി.
എന്നാല്‍, ഹര്‍ദ്ദിക് പട്ടേല്‍ പ്രധാനമന്ത്രിക്കെതിരെ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിക്കുമെന്ന് നേരത്തെ ഹര്‍ദ്ദിക്കിനോട് അടുത്തവൃത്തങ്ങള്‍ സൂചിപ്പിച്ചിരുന്നു. ശനിയാഴ്ച വാരണാസിയില്‍ എത്തിയ ഹര്‍ദ്ദിക്ക് മാധ്യമങ്ങളോട് സംസാരിച്ചപ്പോഴാണ് ഇക്കാര്യം വ്യക്തമാക്കിയത്. തന്റെ സമുദായം ആവശ്യപ്പെട്ടാല്‍ തിരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു
Discussion about this post