ചണ്ഡിഗഡ്: ദേശീയ ഗുസ്തി താരങ്ങളായ ബജ്രംഗ് പൂനിയയും വിനേഷ് ഫോഗട്ടും കോണ്‍ഗ്രസിലേക്ക്. ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയെ കണ്ടതിന് പിന്നാലെയാണ് കോണ്‍ഗ്രസില്‍ ചേരാനുള്ള നീക്കമുണ്ടായത്.
ഇവരിലൊരാള്‍ ഉടന്‍ നടക്കുന്ന ഹരിയാന നിയമസഭാ തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിയാകും എന്നാണ് സൂചന. അതേസമയം, കായിക താരങ്ങള്‍ രാഷ്ട്രീയ കുരുക്കില്‍ പെട്ടതായി കരുതുന്നുവെന്നും ഇവര്‍ കോണ്‍ഗ്രസില്‍ നിന്നും ടിക്കറ്റ് തേടുകയാണെന്നും അവരുടെ പ്രതിഷേധം രാഷ്ട്രീയ പ്രേരിതമായിരുന്നെന്നും കേന്ദ്രമന്ത്രി മനോഹര്‍ ലാല്‍ ഖട്ടര്‍ ആരോപിച്ചു.
ബജ്രംഗ് പൂനിയയും വിനേഷ് ഫോഗട്ടും ബിജെപി എംപിയും റെസ്ലിംഗ് ഫെഡറേഷന്‍ അദ്ധ്യക്ഷനുമായിരുന്ന ബ്രിജ് ഭൂഷണ്‍ ശരണ്‍ സിംഗിനെതിരെ ലൈംഗിക പീഡന പരാതി ഉയര്‍ത്തി ശക്തമായി സമരത്തിനിറങ്ങിയവരാണ്.
ഒത്തിരി യുവ ഗുസ്തി താരങ്ങളെ ബ്രിജ്ഭൂഷണ്‍ ലൈംഗിക പീഡനത്തിന് ഇരയാക്കി എന്ന പരാതി ഉയര്‍ത്തിയുള്ള പ്രക്ഷോഭം വലിയ തോതില്‍ ദേശീയ ശ്രദ്ധ ആകര്‍ഷിച്ചിരുന്നു.