ഷിംല: സിപിഎം മുന്‍ കേന്ദ്ര കമ്മിറ്റി അംഗവും ഹിമാചല്‍ പ്രദേശിലെ പാര്‍ട്ടി മുഖ്യ സംഘാടകനുമായ മൊഹര്‍ സിംഗ് അന്തരിച്ചു. രാത്രിയിലായിരുന്നു അന്ത്യം. സിപിഎം ജില്ലാ സെക്രട്ടറി സഞ്ജയ് ചൗഹാനാണ് മരണം സ്ഥിരീകരിച്ചത്. ഷിംലയില്‍ എത്തിച്ച മൃതദേഹം പൊതുദര്‍ശനത്തിന് വെച്ചു.
മൃതദേഹം ഷിംല ഇന്ദിരാഗാന്ധി മെഡിക്കല്‍ കോളേജിന് വിട്ടുനല്‍കും. മൂന്ന് തവണ ഹിമാചല്‍ പ്രദേശില്‍ സിപിഎം സംസ്ഥാന സെക്രട്ടറിയായിട്ടുണ്ട്. ഹിമാചല്‍ പ്രദേശില്‍ പാര്‍ട്ടിയെ നിര്‍ണായക ശക്തിയാക്കി വളര്‍ത്തുന്നതില്‍ സുപ്രധാന പങ്കുവഹിച്ചു. മൊഹര്‍ സിംഗിന്റെ വിയോഗത്തില്‍ പൊളിറ്റ് ബ്യൂറോ അനുശോചനം രേഖപ്പെടുത്തി.
Discussion about this post