ബെംഗളൂരു: ആന്ധ്രയിലും തെലങ്കാനയിലും ഉണ്ടായ മഴക്കെടുതിയില്‍ 24 മരണം. തെലങ്കാനയില്‍ അച്ഛനും മകളും മറ്റൊരു കുടുംബത്തിലെ അമ്മയും മകളും ദമ്പതികളും അടക്കം 9 മരണം, തെലങ്കാനയില്‍ 9 പേരും ആന്ധ്രയില്‍ 15 പേരുമാണ് മരിച്ചത്.
കനത്ത മഴയില്‍ വിജയവാഡ നഗരം ഒറ്റപ്പെട്ടു. നഗരത്തിലേക്കുള്ള റെയില്‍, റോഡ് ഗതാഗതം പൂര്‍ണമായി നിലച്ചു. റെയില്‍വേ ട്രാക്കുകളിലും റോഡുകളിലും വെള്ളം കയറി. ശക്തമായ മഴ മുന്നറിയിപ്പിനെ തുടര്‍ന്ന് തെലങ്കാനയിലും ആന്ധ്രയിലും സ്കൂളുകള്‍ക്ക് ഇന്ന് അവധി പ്രഖ്യാപിച്ചു.
ഹൈദരാബാദ് നഗരത്തില്‍ ജീവനക്കാര്‍ക്ക് വര്‍ക്ക് ഫ്രം ഹോം അനുവദിക്കാന്‍ ഐടി കമ്പനികളോടും കോര്‍പ്പറേറ്റ് സ്ഥാപനങ്ങളോടും പോലീസ് നിര്‍ദേശം നല്കി.
Discussion about this post