ശിവജി പ്രതിമ തകര്‍ന്നത് മോഡിയുടെ അഹങ്കാരത്തിനേറ്റ അടിയെന്ന് ഉദ്ധവ് താക്കറെ

മുംബൈ: മഹാരാഷ്ട്രയിലെ ശിവജി പ്രതിമ തകര്‍ന്നതില്‍ പ്രതിഷേധം ശക്തം. പ്രത്യക്ഷ സമരപരിപാടികളുമായി മഹാ വികാസ് അഘാഡി രംഗത്തെത്തിയിരിക്കുകയാണ്. പ്രധാനമന്ത്രിയുടെ അഹങ്കാരത്തിനേറ്റ അടിയെന്നാണ് ഉദ്ധവ് താക്കറെ പറഞ്ഞു. മോഡിയുടെ മാപ്പപേക്ഷയെ ജനങ്ങള്‍ പുച്ഛിച്ചു തള്ളുമെന്നും ഉദ്ധവ് താക്കറെ പറഞ്ഞു.

ശിവജിയെ അവഹേളിച്ചവരെ പരാജയപ്പെടുത്താന്‍ ഒന്നിച്ചു നില്‍ക്കുമെന്ന് മഹാവികാസ് അഘാഡി വ്യക്തമാക്കി. ഏതാനും ദിവസം മുന്‍പാണ് സിന്ധുദുര്‍ഗില്‍ ശിവജി പ്രതിമ തകര്‍ന്നത്. എട്ട് മാസം മുന്‍പ് മാത്രം അനാച്ഛാദനം ചെയ്ത പ്രതിമയാണ് തകര്‍ന്നത്. ഇതോടെ മഹാരാഷ്ട്രയിലെ പ്രതിപക്ഷം കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ക്കെതിരെ രംഗത്തെത്തിയിരിക്കുകയാണ്.

Exit mobile version