ആന്ധ്രയില്‍ കനത്ത മഴ: ട്രെയിനുകള്‍ റദ്ദാക്കി

മഴയുടെ പശ്ചാത്തലത്തില്‍ റെയില്‍വെ ചെന്നൈ ഡിവിഷന്‍ പ്രത്യേക ഹെല്‍പ് ലൈന്‍ നമ്പറുകളും നല്‍കിയിട്ടുണ്ട്.

ചെന്നൈ: ആന്ധ്രാപ്രദേശില്‍ കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ നിരവധി ട്രെയിനുകള്‍ റദ്ദാക്കി. കേരളത്തിലൂടെ ഓടുന്നവയില്‍ ശബരി എക്‌സ്പ്രസാണ് പൂര്‍ണമായി റദ്ദാക്കിയത്. കേരള എക്‌സ്പ്രസ് ഉള്‍പ്പെടെ ഏതാനും ട്രെയിനുകള്‍ വഴിതിരിച്ചു വിടുകയും ചെയ്തിട്ടുണ്ട്. മഴയുടെ പശ്ചാത്തലത്തില്‍ റെയില്‍വെ ചെന്നൈ ഡിവിഷന്‍ പ്രത്യേക ഹെല്‍പ് ലൈന്‍ നമ്പറുകളും നല്‍കിയിട്ടുണ്ട്. 044-25354995, 044-25354151 എന്നിവയാണ് നമ്പറുകള്‍.

കനത്ത മഴ; ശബരി എക്‌സ്പ്രസ് റദ്ദാക്’ി, കേ”” എക്‌സ്പ്രസ് ഉള്‍പ്പെടെ ഏതാനും ട്രെയിനുകള്‍ വഴിതിരിച്ചുവിടും
ആന്ധ്രാപ്രദേശിലെ വിവിധയിടങ്ങളില്‍ കനത്ത മഴ തുടരുന്ന പശ്ചാത്തലത്തിലാണ് ട്രെയിനുകള്‍ റദ്ദാക്കുകയും വഴിതിരിച്ചു വിടുകയും ചെയ്തിരിക്കുന്നത്.

റദ്ദാക്കിയ ട്രെയിനുകള്‍ ഇവയാണ്…

1. സെപ്റ്റംബര്‍ ഒന്നാം തീയ്യതി സെക്കന്തരാബാദില്‍ നിന്ന് പുറപ്പെടേണ്ട ട്രെയിന്‍ നമ്പര്‍ 17230, സെക്കന്തരാബാദ് – തിരുവനന്തപുരം ശബരി എക്‌സ്പ്രസ് പൂര്‍ണമായി റദ്ദാക്കി.

2. സെപ്റ്റംബര്‍ മൂന്നാം തീയ്യതി തിരുവനന്തപുരത്ത് നിന്ന് പുറപ്പെടേണ്ട ട്രെയിന്‍ നമ്പര്‍ 17229, തിരുവനന്തപുരം സെന്‍ട്രല്‍ – സെക്കന്തരാബാദ് ശബരി എക്‌സ്പ്രസ് പൂര്‍ണമായി റദ്ദാക്കി.

Exit mobile version