ഭോപ്പാല്‍: മദ്ധ്യപ്രദേശിലെ സാഗര്‍ ജില്ലയില്‍ ട്രക്കില്‍ കൊണ്ടുപോവുകയായിരുന്ന 1600 ഐഫോണുകള്‍ മോഷണം പോയതായി പരാതി. 12 കോടി രൂപ വിലവരുന്ന ഐഫോണുകളാണ് മോഷണം പോയത്. ലോഡുമായി പോവുകയായിരുന്ന ട്രക്കില്‍ ജോലിയിലുണ്ടായിരുന്ന സുരക്ഷാ ഉദ്യോഗസ്ഥന് മോഷണത്തില്‍ പങ്കുള്ളതായാണ് പ്രാഥമിക അന്വേഷണത്തില്‍ വ്യക്തമാവുന്നതെന്നും പോലീസ് പറയുന്നുണ്ട്.
ഹരിയാനയില്‍ നിന്ന് ചെന്നൈയിലേക്ക് കൊണ്ടുവരുന്നതിനിടെയാണ് വിലകൂടിയ ഐഫോണുകള്‍ മോഷണം പോയത്. 12 കോടി രൂപ വിലമതിക്കുന്ന 1600 ഫോണുകള്‍ നഷ്ടമായെന്ന വിവരമാണ് തങ്ങള്‍ക്ക് ലഭിച്ചതെന്ന് സാഗര്‍ സോണല്‍ ഐജി പ്രമോദ് വര്‍മ വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു.
വാഹനത്തിലെ സുരക്ഷാ ഉദ്യോഗസ്ഥന് തന്നെയാണ് മോഷണത്തിന് പിന്നിലെന്നാണ് നിഗമനം. സംഭവത്തില്‍ പ്രത്യേക സംഘങ്ങള്‍ക്ക് രൂപം നല്കി അന്വേഷണം മുന്നോട്ട് നീങ്ങുകയാണെന്നും ഐജി അറിയിച്ചു. ഡല്‍ഹിയിലേക്കും ഫരീദാബാദിലേക്കും അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്.
Discussion about this post