ദുബായ്: ശബരിമല യുവതി പ്രവേശന വിഷയത്തില്‍ കളം മാറ്റി ചവിട്ടി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. എന്നാല്‍ ഈ വിഷയത്തില്‍ 2 ഭാഗത്തും ന്യായമുണ്ട്. ഒരു ഭാഗത്ത് സ്ത്രീസമത്വം വേണമെന്നു പറയുന്നു. സ്ത്രീസമത്വം തീര്‍ച്ചയായും ആവശ്യമായ കാര്യമാണ്. അതേസമയം, ആചാരം സംരക്ഷിക്കണമെന്ന വാദത്തിനും കഴമ്പുണ്ട്. ദുബായില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു രാഹുല്‍.
യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ സംസ്ഥാനനേതാക്കളുമായി സംസാരിച്ചതിന് ശേഷമാണ് കൂടുതല്‍ കാര്യങ്ങള്‍ മനസ്സിലായത്. എന്തായാലും കേരളത്തിലെ ജനങ്ങളുടെ താത്പര്യത്തിനൊപ്പം നില്‍ക്കാനാണ് സംസ്ഥാന നേതാക്കള്‍ക്ക് നല്‍കിയ നിര്‍ദേശമെന്നും രാഹുല്‍ മാധ്യമങ്ങളോട് പറഞ്ഞു. അതേസമയം കോടതിയുടെ നിലപാടും പ്രസക്തമാണ്. എന്നാല്‍ സുപ്രീം കോടതി വിധിയെക്കുറിച്ച് സംസാരിക്കാനില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ശബരിമല വിഷയത്തില്‍ യുവതികള്‍ പ്രവേശിക്കണമെന്നായിരുന്നു രാഹുലിന്റെ ആദ്യ നിലപാട്. അതിനുശേഷം നേതാക്കളുമായി സംസാരിച്ച ശേഷമാണ് രാഹുലിന്റെ കളം മാറ്റല്‍
Discussion about this post