മുംബൈ: സിന്ധു ദുര്‍ഗിലെ ഛത്രപതി ശിവാജിയുടെ പ്രതിമ തകര്‍ന്ന് വീണതില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ പ്രതിഷേധം ശക്തമാകുന്നു. അനാച്ഛാദനം ചെയ്ത് എട്ട് മാസം തികയും മുന്നേയാണ് പ്രതിമ നിലംപൊത്തിയത്.
സംഭവത്തില്‍ പ്രധാനമന്ത്രി മാപ്പുപറയണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് കോണ്‍ഗ്രസാണ് പ്രതിഷേധവുമായി രംഗത്തെത്തിയിരിക്കുന്നത്. പ്രധാനമന്ത്രി മുംബൈയിലെ പരിപാടിക്ക് എത്തിയപ്പോള്‍ കോണ്‍ഗ്രസ് കരിങ്കൊടിയുമായി എത്തി പ്രതിഷേധിച്ചു.
അതേസമയം പ്രതിഷേധം നയിച്ച കോണ്‍ഗ്രസ് മുംബൈ ഘടകം അധ്യക്ഷ വര്‍ഷ ഗെയ്ക്ക്വാഡ് അടക്കമുള്ളവരെ പൊലീസ് കസ്റ്റഡിയിയിലെടുത്തിട്ടുണ്ട്. ശിവാജിയുടെ പ്രതിമ തകര്‍ന്നതില്‍ മോദി മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ട് മുംബൈയിലെ വിവിധ ഇടങ്ങളില്‍ പോസ്റ്ററുകളും പതിപ്പിച്ചിട്ടുണ്ട്.
Discussion about this post