ദുബായ്: യുഎഇ സന്ദര്‍ശനത്തിനിടെ യുപിയില്‍ കോണ്‍ഗ്രസിനെ മാറ്റി നിര്‍ത്തി എസ്പി-ബിഎസ്പി സഖ്യമുണ്ടാക്കിയ സംഭവത്തോട് പ്രതികരിച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ലോക്സഭ തെരഞ്ഞെടുപ്പില്‍ ഉത്തര്‍പ്രദേശില്‍ കോണ്‍ഗ്രസ് ശക്തമായ പോരാട്ടം നടത്തുമെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു. ഓരോ സംസ്ഥാനത്തും വ്യത്യസ്തമായ സാഹചര്യമാണുള്ളതെന്നും സാധ്യമായ സ്ഥലത്തെല്ലാം സഖ്യമുണ്ടാക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഉത്തര്‍പ്രദേശില്‍ കോണ്‍ഗ്രസ് സ്വന്തം നിലക്ക് മത്സരിക്കും. പാര്‍ട്ടിയുടെ രാഷ്ട്രീയം ഉയര്‍ത്തി പിടിച്ച് പോരാടും. തെരഞ്ഞെടുപ്പിനെ ശക്തമായി നേരിടും. എസ്പി – ബിഎസ്പി സഖ്യം തിരിച്ചടിയല്ല. അവര്‍ എസ്പിയും ബിഎസ്പിയും കോണ്‍ഗ്രസിനോട് ആശയപൊരുത്തമുള്ള പാര്‍ട്ടികളാണെന്നും രാഹുല്‍ ദുബായിയില്‍ പറഞ്ഞു.
കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ സുപ്രീംകോടതി, സിബിഐ തുടങ്ങിയ സ്ഥാപനങ്ങളുടെ വിശ്വാസ്യത തിരികെ കൊണ്ടുവരുമെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.
Discussion about this post