ന്യൂഡല്‍ഹി: രാജ്യത്ത് സ്ത്രീകള്‍ക്കെതിരെയുണ്ടായിക്കൊണ്ടിരിക്കുന്ന അതിക്രമങ്ങളെ കടുത്ത ഭാഷയില്‍ വിമര്‍ശിച്ച് രാഷ്ട്രപതി ദ്രൗപതി മുര്‍മു.സ്ത്രീകളെ ഉപഭോഗവസ്തുക്കളായി കാണുന്നത് അനുവദിക്കാനാവില്ലെന്ന് രാഷ്ട്രപതി പറഞ്ഞു.
കൊല്‍ക്കത്തയിലെ ഡോക്ടറുടെ കൊലപാതകവും മറ്റു സംസ്ഥാനങ്ങളില്‍ ഉള്‍പ്പെടെ സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങളുടെയും പശ്ചാത്തലത്തിലാണ് രാഷ്ട്രപതിയുടെ വിമര്‍ശനം. രാജ്യത്തെ സ്ത്രീകളുടെ ഉയര്‍ച്ച തടയുന്നത് അനുവദിക്കാനാവില്ലെന്ന് രാഷ്ട്രപതി പറഞ്ഞു.
സ്ത്രീകള്‍ക്കെതിരെ വൈകൃത ചിന്തയോടെയുള്ള പ്രവണതകള്‍ തടയണമെന്നും സ്ത്രീകളെ കഴിവില്ലാത്തവരായും ബുദ്ധിയും ശക്തിയും ഇല്ലാത്തവരായും ചിലര്‍ കാണുന്നുണ്ടെന്നും ഇത്തരം കാര്യങ്ങള്‍ അവസാനിപ്പിക്കണമെന്നും രാഷ്ട്രപതി വ്യക്തമാക്കി.
സ്ത്രീകള്‍ക്കെതിരായ മോശം പെരുമാറ്റവും അവരെ താഴ്ത്തികെട്ടിയുള്ള സംസാരങ്ങളുമെല്ലാം ഒരുതരത്തിലും അംഗീകരിക്കാന്‍ കഴിയുന്നതല്ലെന്നും രാഷ്ട്രപതി കൂട്ടിച്ചേര്‍ത്തു
Discussion about this post