ബംഗളൂരു: ഹൃദയസംബന്ധമായ അസുഖങ്ങളുള്ള മകളെ പിതാവ് കൊലപ്പെടുത്തി. രോഗിയായ മകളെ ചികിത്സിക്കാന്‍ പണമില്ലാത്തതിനാലാണ് അച്ഛന് മകള്‍ക്ക് വിഷം നല്കി മരണത്തിന് വിട്ടുകൊടുത്തത്. ഉത്തര കന്നഡ ജില്ലയിലെ ഹേമാഡി കുമാര ഗ്രാമത്തിലാണു സംഭവം.
നാഗരാജ് പൂജാരി എന്ന ആളാണ് 11 വയസ്സുള്ള മകളെ കൊന്നത്. മൂന്ന് പെണ്മക്കളുള്ള നാഗരാജ് – സുമംഗല ദമ്പതികളുടെ രണ്ടാമത്തെ മകളാണു നയന. നയനയുടെ ചികിത്സകള്‍ക്ക് ഏറെ പണം ചെലവഴിച്ചതില്‍ ദു:ഖിതനായ ഇയാള്‍ കഴിഞ്ഞ ദിവസം മദ്യപിച്ചു ലക്കുകെട്ടാണു വീട്ടിലെത്തിയത്. തുടര്‍ന്നാണു മകള്‍ക്കു വിഷം നല്‍കിയത്.
Discussion about this post