സുഹൃത്തുക്കൾക്കൊപ്പം ​ഗോവയിൽ പോയ മലയാളി യുവാവ് കടലിൽ മുങ്ങി മരിച്ചു

സുഹൃത്തുക്കളടങ്ങുന്ന ഏഴംഗ സംഘം ആണ് ഗോവയില്‍ പോയത്.

ഗോവ: സുഹൃത്തുക്കള്‍ക്കൊപ്പം ഗോവയില്‍ എത്തിയ മലയാളി യുവാവ് കടലില്‍ മുങ്ങി മരിച്ചു. പള്ളുരുത്തി സ്വദേശി അഫ്താബ്(24) ആണ് മരിച്ചത്. സുഹൃത്തുക്കളടങ്ങുന്ന ഏഴംഗ സംഘം ആണ് ഗോവയില്‍ പോയത്.

സുഹൃത്തുക്കളുമായി കടലില്‍ കുളിക്കുന്നതിനിടെയാണ് മൂന്ന് പേര്‍ തിരയില്‍ പെടുകയായിരുന്നു. മൂവരെയും കരയ്ക്ക് എത്തിച്ചെങ്കിലും അഫ്താബ് മരിച്ചിരുന്നു. ബന്ധുക്കള്‍ ഗോവയ്ക്ക് തിരിച്ചിട്ടുണ്ട്. മൃതദേഹം ഗോവയിലെ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

Exit mobile version