കോളേജ് വിദ്യാര്‍ത്ഥികള്‍ക്ക് ആർബിഐ ഒരുക്കുന്നു മെഗാ ക്വിസ് മത്സരം, പങ്കെടുക്കാനുള്ള വഴി ഇതാ

ജില്ലാതലത്തിലും സംസ്ഥാനതലത്തിലും പിന്നീട് ദേശീയ തലത്തിലും മത്സരങ്ങള്‍ നടക്കും. ഓണ്‍ലൈന്‍ ആയാണ് മത്സരങ്ങള്‍ നടക്കുക.

ന്യൂഡല്‍ഹി: 90-ാം വാര്‍ഷിക ദിനം ആഘോഷിക്കുന്നതിന്റെ ഭാഗമായി ആര്‍ബിഐ ദേശീയതല ക്വിസ് മത്സരം നടത്താനൊരുങ്ങുന്നു. ബിരുദതലത്തിലുള്ള കോളേജ് വിദ്യാര്‍ത്ഥികള്‍ക്കാണ് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ ഈ അവസരം നല്‍കുന്നത്.

പൊതുവിജ്ഞാനവുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ ആയിരിക്കും മത്സരത്തില്‍ ഉണ്ടാകുക. ജില്ലാതലത്തിലും സംസ്ഥാനതലത്തിലും പിന്നീട് ദേശീയ തലത്തിലും മത്സരങ്ങള്‍ നടക്കും. ഓണ്‍ലൈന്‍ ആയാണ് മത്സരങ്ങള്‍ നടക്കുക.

വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ റിസര്‍വ് ബാങ്കിനെക്കുറിച്ചും രാജ്യത്തിന്റെ സമ്പദ്വ്യവസ്ഥയെ കുറിച്ചും അവബോധം സൃഷ്ടിക്കാന്‍ ക്വിസ് സഹായിക്കുമെന്ന് ഇന്നലെ RBI90Quiz എന്ന ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോം ആരംഭിച്ചുകൊണ്ട് ആര്‍ബിഐ ഗവര്‍ണര്‍ ശക്തികാന്ത ദാസ് പറഞ്ഞു.

ഈ ആര്‍ബിഐ 90 ക്വിസ് പ്രോഗ്രാമില്‍ പങ്കെടുക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ലഭിക്കുന്ന സമ്മാനത്തുക അറിയാം.
ഒന്നാം സമ്മാനം 10 ലക്ഷം രൂപ
രണ്ടാം സമ്മാനം 8 ലക്ഷം രൂപ
മൂന്നാം സമ്മാനം 6 ലക്ഷം രൂപ

ഓരോ മേഖല അനുസരിച്ചുള്ള സമ്മാന തുക

ഒന്നാം സമ്മാനം അഞ്ച് ലക്ഷം രൂപ
രണ്ടാം സമ്മാനം നാല് ലക്ഷം രൂപ
മൂന്നാം സമ്മാനം മൂന്ന് ലക്ഷം രൂപ

സംസ്ഥാനതല ക്വിസ് മത്സരത്തില്‍ സമ്മാന തുക

ഒന്നാം സമ്മാനം 2 ലക്ഷം രൂപ
രണ്ടാം സമ്മാനം ഒന്നര ലക്ഷം രൂപ
മൂന്നാം സമ്മാനം ഒരു ലക്ഷം രൂപ

ക്വിസില്‍ പങ്കെടുക്കാന്‍ താല്‍പ്പര്യമുള്ളവര്‍ക്ക് കൂടുതല്‍ വിവരങ്ങള്‍ ലഭിക്കുന്നതിന് https://www.rbi90quiz.in/ ലിങ്കില്‍ ക്ലിക്ക് ചെയ്യുക:

Exit mobile version