ദുരിത ബാധിതര്‍ക്ക് താങ്ങായി മുസ്ലീം ലീഗ്: വയനാടിനായി സമാഹരിച്ചത് 27 കോടിയോളം രൂപ, യുഎഇയിലെ വിവിധ കമ്പനികളില്‍ തൊഴില്‍

വയനാടിനായി 27 കോടി രൂപയോളം രൂപ സമാഹരിച്ചതായും ലീഗ് നേതാക്കള്‍ അറിയിച്ചു.

കോഴിക്കോട്: വയനാട് ദുരന്തത്തില്‍ ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുന്നവരില്‍ വീടുകളിലേക്ക് മടങ്ങുന്നവര്‍ക്ക് അടിയന്തര സാമ്പത്തിക സഹായം പ്രഖ്യാപിച്ച് മുസ്ലീം ലീഗ്. ഒന്നര കോടി രൂപയുടെ ആവശ്യ വസ്തുക്കള്‍ കളക്ഷന്‍ സെന്ററുകള്‍ വഴി ലീഗിന് ലഭിച്ചുവെന്ന് മുസ്ലിം ലീഗ് നേതാക്കള്‍ വ്യക്തമാക്കി. വയനാടിനായി 27 കോടി രൂപയോളം രൂപ സമാഹരിച്ചതായും ലീഗ് നേതാക്കള്‍ അറിയിച്ചു.

വെള്ളിയാഴ്ച മുതല്‍ ഓരോ കുടുംബത്തിനും അടിയന്തര സാമ്പത്തിക സഹായമായി 15,000 രൂപ വീതം നല്‍കും. 40 കച്ചവടക്കാര്‍ക്ക് 50,000 രൂപ വീതം നല്‍കും. സര്‍ക്കാര്‍ പട്ടികയില്‍ ഉള്ളവര്‍ക്ക് ആണ് ലീഗ് സഹായം നല്‍കുക.

തൊഴില്‍ മാര്‍ഗമായ ജീപ്പ് നഷ്ടപ്പെട്ടവര്‍ക്ക് ജീപ്പ് വാങ്ങി നല്‍കും, 100 വീടുകള്‍ നിര്‍മിക്കും, 8 സെന്റ് സ്ഥലവും 1,000 സ്‌ക്വയര്‍ ഫീറ്റ് വീടും, 691 കുടുംബങ്ങള്‍ക്ക് തുകയും നല്‍കും. ദുരിത ബാധിത മേഖലയില്‍ ഉള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് യുഎഇയിലെ വിവിധ കമ്പനികളില്‍ തൊഴില്‍ നല്‍കും. ഇതിനായി 55 അപേക്ഷകളില്‍ നിന്ന് 48 പേരെ ഷോര്‍ട്ട് ലിസ്റ്റ് ചെയ്തിട്ടുണ്ടെന്നും നേതാക്കള്‍ അറിയിച്ചു.

Exit mobile version