ചെന്നൈ: ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ഗായിക പി.സുശീലയുടെ ആരോഗ്യനിലയില്‍ പുരോഗതി. ചൊവ്വാഴ്ചയോടെ ആശുപത്രി വിടാനാകുമെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.
കടുത്ത വയറുവേദനയെത്തുടര്‍ന്നാണ് പി സുശീലയെ ചെന്നൈയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ശനിയാഴ്ച രാത്രിയാണ് സുശീലയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
വൃക്കസംബന്ധമായ അസുഖങ്ങളുള്ളതിനാല്‍ മെഡിക്കല്‍ സംഘത്തിന്റെ സൂക്ഷ്മനിരീക്ഷണത്തിലാണ് ഗായിക. എന്നാല്‍ ആരോഗ്യസ്ഥിതി മെച്ചപ്പെട്ടതായി കുടുംബാംഗങ്ങളും വ്യക്തമാക്കി. ഉടന്‍ ആശുപത്രി വിടാനാകുമെന്ന പ്രതീക്ഷയിലാണ് അവര്‍.
Discussion about this post