ലഖ്നൗ; ഉത്തര്‍പ്രദേശിലെ പോലീസ് ഉദ്യോഗസ്ഥരുടെ ട്രാന്‍സ്ഫര്‍ ലിസ്റ്റില്‍ മരണപ്പെട്ട എസ്പിയുടെ പേരും ഉള്‍പ്പെടുത്തി പ്രസിദ്ധീകരിച്ചു.
ഉത്തര്‍പ്രദേശ് പോലീസ് പുറത്തിറക്കിയ പട്ടികയിലാണ് എസ്പിയായിരുന്ന സത്യ നരൈന് സിംഗിന്റെ പേരും ഉള്‍ക്കൊള്ളിച്ചത്. കഴിഞ്ഞ മാസമാണ് സത്യ നരൈന് മരണപ്പെട്ടത്. എന്നാല്‍ മരണപ്പെട്ടയാളുടെ പേരും പട്ടികയില്‍ ഉള്‍പ്പെടുത്തുകയായിരുന്നു.
അതേസമയം, തെറ്റ് സംഭവിച്ചതിന് പിന്നാലെ ഡിജിപി ഒപി സിംഗ് ക്ഷമാപണം നടത്തി. ഇത്തരം അബദ്ധങ്ങള്‍ ക്ഷമിക്കാന്‍ കഴിയില്ലെന്നും കര്‍ശന നടപടിയെടുക്കുമെന്നുമാണ് ഡിജിപി ട്വീറ്റിലൂടെ അറിയിച്ചിരിക്കുന്നത്.
Discussion about this post