കൊല്‍ക്കത്ത: പശ്ചിമബംഗാളില്‍ യുവഡോക്ടര്‍ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട സംഭവം രാജ്യത്തെ ഒന്നടങ്കം നടുക്കിയിരിക്കുകയാണ്. യുവതിയുടെ കൊലപാതകവിവരം പുറത്തറിഞ്ഞതിന് പിന്നാലെ ആശുപത്രി അടിച്ചു തകര്‍ത്ത സംഭവത്തില്‍ ബിജെപിക്കെതിരെ ആരോപണവുമായി രംഗത്തെത്തിയിരിക്കുകയാണ് പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി.
അക്രമം നടത്തിയത് വിദ്യര്‍ത്ഥികളോ സംഘടനയുമായി ബന്ധപ്പെട്ടവരോ അല്ലെന്നും അക്രമികള്‍ക്ക് ബിജെപിയുമായി ബന്ധമുണ്ടെന്നുമാണ് മമത ബാനര്‍ജിയുടെ ആരോപണം.
അതേസമയം, സംഭവത്തില്‍ പ്രതിഷേധിച്ച് ഡോക്ടര്‍മാര്‍ നടത്തുന്ന സമരം നിര്‍ത്തണമെന്നും മമത ആവശ്യപ്പെട്ടു. ആശുപത്രിയില്‍ നടന്ന ആക്രമണത്തില്‍ സര്‍ക്കാരിനോട് ഗവര്‍ണര്‍ വിശദീകരണം തേടിയിട്ടുണ്ട്.
Discussion about this post