ജമ്മു കാശ്മീരില്‍ ഭീകരരും സൈനികരും തമ്മില്‍ ഏറ്റുമുട്ടല്‍, ഒരു സൈനികന് പരിക്ക്, 4 ഭീകരര്‍ ഒളിച്ചിരിക്കുന്നതായി വിവരം

പ്രദേശത്ത് നാല് ഭീകരര്‍ ഒളിച്ചിരിക്കുന്നതായാണ് വിവരം

ന്യൂഡല്‍ഹി: ജമ്മു കാശ്മീരില്‍ സൈനികരും ഭീകരരും തമ്മില്‍ വീണ്ടും ഏറ്റുമുട്ടല്‍. കാശ്മീരിലെ ദോഡയിലാണ് ഏറ്റുമുട്ടല്‍ നടക്കുന്നത്. ഒരു കരസേന ഉദ്യോഗസ്ഥന് പരിക്കേറ്റിട്ടുണ്ട്. പ്രദേശത്ത് നാല് ഭീകരര്‍ ഒളിച്ചിരിക്കുന്നതായാണ് വിവരം.

തീവ്രവാദ ആക്രമണം തുടരുന്ന പശ്ചാത്തലത്തില്‍ ജമ്മുകാശ്മീരിലെ സുരക്ഷാ സാഹചര്യം വിലയിരുത്താന്‍ ഉന്നത തല യോഗം ചേരുകയാണ്. കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് വിളിച്ച യോഗത്തില്‍ മൂന്ന് സൈനിക മേധാവികളും ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലും പങ്കെടുക്കുന്നുണ്ട്.

Exit mobile version