ജയ്പൂര്‍: രാജസ്ഥാനിലെ നഗൗര്‍ ജില്ലയില്‍ ബൈക്കിന് പിന്നില്‍ ഭാര്യയെ കെട്ടി വലിച്ചുകൊണ്ടുപോയ സംഭവത്തില്‍ യുവാവ് അറസ്റ്റില്‍. പ്രേമറാവു മേഘ് വാള് എന്നയാളാണ് അറസ്റ്റിലായത്. ക്രൂരമായ സംഭവം നടന്ന് ഒരുമാസം പിന്നിടുമ്പോഴാണ് യുവാവിനെ അറസ്റ്റ് ചെയ്യാന്‍ കഴിഞ്ഞത്.
ഒരു മാസം മുന്‍പ് നടന്ന ക്രൂരതയുടെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ അടക്കം പ്രചരിച്ചിരുന്നു. പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തിയ പോലീസ് കോടതിയില്‍ ഹാജരാക്കും. ആറ് മാസം മുന്‍പാണ് ഇരുവരുടെയും വിവാഹം കഴിഞ്ഞത്. നിരന്തരം പീഡിപ്പിച്ചിട്ടും യുവതി പരാതിപ്പെട്ടിരുന്നില്ല. ദൃശ്യങ്ങള്‍ കണ്ട് പോലീസ് സ്വമേധയാ കേസെടുക്കുകയായിരുന്നു.
Discussion about this post