നാളെ യുപിഐ സേവനങ്ങള്‍ ലഭിക്കില്ല; മുന്നറിയിപ്പ് നല്‍കി എച്ച്ഡിഎഫ്‌സി ബാങ്ക്

ഈ സമയത്ത് പേടിഎം, ജിപേ പോലുള്ള ആപ്പുകള്‍ വഴിയും ഒരു ഇടപാടും നടത്താന്‍ കഴിയില്ല.

ന്യൂഡല്‍ഹി: എച്ച്ഡിഎഫ്‌സി ബാങ്കിന്റെ യുപിഐ സേവനം നാളെ ശനിയാഴ്ച മൂന്ന് മണിക്കൂര്‍ നേരത്തേക്ക് തടസ്സപ്പെടും. ഈ സമയത്ത് പേടിഎം, ജിപേ പോലുള്ള ആപ്പുകള്‍ വഴിയും ഒരു ഇടപാടും നടത്താന്‍ കഴിയില്ല.

ഇ-മെയിലിലൂടെയും എസ്എംഎസിലൂടെയും ബാങ്ക് ഉപഭോക്താക്കളെ ഇതിനെക്കുറിച്ച് അറിയിക്കുന്നുണ്ട്. ഇതിന് പുറമേ സേവിംഗ്സ്, കറന്റ് അക്കൗണ്ടുകളില്‍ സാമ്പത്തികമോ സാമ്പത്തികേതരമോ ആയ ഇടപാടുകളൊന്നും സാധ്യമാകില്ല.

ഓഗസ്റ്റ് 10 ന് പുലര്‍ച്ചെ 02:30 മുതല്‍ പുലര്‍ച്ചെ 05:30 വരെ ബാങ്കിന്റെ സിസ്റ്റത്തില്‍ ആവശ്യമായ അറ്റകുറ്റപ്പണികള്‍ നടത്തുമെന്ന് എച്ച്ഡിഎഫ്സി ബാങ്ക് ഇമെയില്‍ വഴി ഉപഭോക്താക്കളെ അറിയിച്ചു.

ശ്രീറാം ഫിനാന്‍സ്, മൊബിക്വിക്ക് തുടങ്ങിയ എച്ച്ഡിഎഫ്‌സി ബാങ്ക് അക്കൗണ്ടുമായി ലിങ്ക് ചെയ്തിരിക്കുന്ന മൊബൈല്‍ ബാങ്കിംഗ് ആപ്പുകളിലും ഈ സമയത്ത് ഒരു ഇടപാടും നടത്താനാകില്ല.

സേവനങ്ങള്‍ കൂടുതല്‍ മെച്ചപ്പെടുത്തുന്നതിനും ഉപഭോക്താക്കള്‍ക്ക് മികച്ച സൗകര്യങ്ങള്‍ നല്‍കുന്നതിനുമായുള്ള ശ്രമങ്ങളുടെ ഭാഗമായാണ് നടപടിയെന്ന് എച്ച്ഡിഎഫ്‌സി ബാങ്ക് അറിയിച്ചു.

Exit mobile version