ഹൈദരാബാദ്: തുണിക്കടയില്‍ നിന്ന് വസ്ത്രങ്ങള്‍ മോഷ്ടിച്ചതിന് അഞ്ച് സ്ത്രീകള്‍ക്കെതിരെ കേസെടുത്തു. ആന്ധ്രപ്രദേശിലാണ് സംഭവം. കടയില്‍ നിന്നുള്ള സിസിടിവി ദൃശ്യങ്ങളില്‍ സ്ത്രീകള്‍ സാരികള്‍ മോഷ്ടിക്കുന്നത് വ്യക്തമാണ്. ഉടുത്തിരിക്കുന്ന സാരിക്കുള്ളില്‍ പുതിയ സാരികള്‍ ഒളിപ്പിച്ചാണ് കവര്‍ച്ച നടത്തിയത്. അഞ്ച് സ്ത്രീകള്‍ സാധാരണപോലെ കടയില്‍ കയറുന്നതും വസ്ത്രങ്ങളെല്ലാം നോക്കുന്നതും വീഡിയോയില്‍ കാണാം.
ഇതിനിടെ രണ്ട് സ്ത്രീകള്‍ അവരുടെ സാരിക്കുള്ളില്‍ വസ്ത്രങ്ങളുടെ പെട്ടികള്‍ മറയ്ക്കുന്നത് കൃത്യമായി സിസിടിവിയില്‍ പതിഞ്ഞിട്ടുണ്ട്. ഇങ്ങനെ സാരികള്‍ ഒളിപ്പിക്കാനായി മറ്റുള്ളവര്‍ മറ തീര്‍ക്കുന്നതും കാണാം.
ഒരു സ്ത്രീ കടയിലെ വില്‍പ്പനക്കാരനോട് കൂടുതല്‍ വസ്ത്രങ്ങള്‍ കാണിക്കാന്‍ ആവശ്യപ്പെട്ട് തിരക്കിലാക്കിയപ്പോള്‍ മറ്റുള്ളവര്‍ ചേര്‍ന്ന് സാരികള്‍ക്കുള്ളില്‍ വസ്ത്രങ്ങള്‍ മറയ്ക്കുകയായിരുന്നു.