പ്രധാനമന്ത്രി മോഡി ശനിയാഴ്ച വയനാട്ടിലേക്ക്, ദുരന്ത ബാധിത മേഖലയും ക്യാമ്പും സന്ദര്‍ശിക്കും

വയനാട്ടിലെ പുനരധിവാസവുമായി ബന്ധപ്പെട്ട ആവശ്യങ്ങള്‍ സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോഡി ശനിയാഴ്ച വയനാട്ടിലേക്ക്. വയനാട് ഉരുള്‍പൊട്ടല്‍ ഉണ്ടായ ദുരന്ത മേഖല സന്ദര്‍ശിക്കും. ഡല്‍ഹിയില്‍ നിന്നും പ്രത്യേക വിമാനത്തില്‍ കണ്ണൂര്‍ വിമാനത്താവളത്തിലെത്തുന്ന മോഡി ഹെലികോപ്റ്ററില്‍ വയനാട്ടിലേക്ക് തിരിക്കും.

ദുരന്ത മേഖലയും ക്യാമ്പും പ്രധാനമന്ത്രി സന്ദര്‍ശിക്കും. ദുരന്തത്തെക്കുറിച്ച് അറിഞ്ഞ സമയം മുതല്‍ കേരളത്തിന് മോഡി എല്ലാവിധ സഹായങ്ങളും വാഗ്ദാനം ചെയ്തിരുന്നു. ദുരന്തബാധിത പ്രദേശങ്ങള്‍ അദ്ദേഹം ഹെലികോപ്റ്ററില്‍ സന്ദര്‍ശിക്കും. അതിന് ശേഷം ദുരിതബാധിതര്‍ താമസിക്കുന്ന ക്യാംപുകളും അദ്ദേഹം സന്ദര്‍ശിക്കുമെന്നാണ് ലഭിക്കുന്ന വിവരം. വയനാട്ടിലെ പുനരധിവാസവുമായി ബന്ധപ്പെട്ട ആവശ്യങ്ങള്‍ സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.

Exit mobile version