വയനാട്: വയനാട് ദുരന്തത്തിന് കാരണം അനധികൃത ഖനനവും അനധികൃത കുടിയേറ്റവുമാണെന്ന് കേന്ദ്ര വനം പരിസ്ഥിതി വകുപ്പ് മന്ത്രി ഭൂപേന്ദ്ര യാദവ്. രാജ്യസഭയിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
വിദഗ്ധ സമിതി റിപ്പോര്‍കളുടെയും മാധ്യമ വാര്‍ത്തകളുടെയും അടിസ്ഥാനത്തിലാണ് സംസാരിച്ചത്. വയനാട്ടിലെ ജനങ്ങളെ താന്‍ അപമാനിച്ചുവെന്ന ജോണ്‍ ബ്രിട്ടാസിന്റെ പരാമര്‍ശം രേഖകളില്‍ നിന്ന് നീക്കണമെന്നും സിപിഎം രാഷ്ട്രീയം കളിക്കരുതെന്നും ഭൂപേന്ദ്ര യാദവ് പറഞ്ഞു.
ദുരന്തത്തിന് ശേഷം കേന്ദ്രമന്ത്രിമാരായ അമിത്ഷായും, ഭൂപേന്ദ്ര യാദവും കേരളത്തെയും വയനാട്ടിലെ ജനങ്ങളെയും അപമാനിക്കുകയാണെന്ന് ജോണ്‍ബ്രിട്ടാസ് എംപി സഭയില്‍ ആരോപിച്ചിരുന്നു.
അനധികൃത കൈയേറ്റവും ഖനനവും അനുവദിച്ചതിന്റെ ദുരന്തമാണ് വയനാട് നേരിടുന്നതെന്നാണ് കഴിഞ്ഞ ദിവസം വാര്‍ത്താ ഏജന്‍സിക്ക് നല്കിയ അഭിമുഖത്തില്‍ ഭൂപേന്ദ്ര യാദവ് പ്രതികരിച്ചത്. ഇതിനെതിരെ പ്രതിപക്ഷവും കേരള സര്‍ക്കാരും വിമര്‍ശനവുമായി രംഗത്തെത്തിയിരുന്നു. മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിയുടെ പ്രസ്താവനയ്ക്കെതിരെ രംഗത്തെത്തി. ഇതിനിടെയാണ് ആരോപണം ആവര്‍ത്തിച്ച് വീണ്ടും മന്ത്രി രംഗത്തെത്തിയത്.
Discussion about this post