എസ്ബിഐയില്‍ നിന്നും പണം തട്ടി മുങ്ങി, ഒളിവില്‍ കഴിയവെ ആശ്രമത്തിലും തട്ടിപ്പ്, 20 വര്‍ഷത്തിന് ശേഷം പ്രതി പിടിയില്‍

arrest|bignewslive

ചെന്നൈ: എസ്ബിഐയില്‍ നിന്നും പണം തട്ടിയെടുത്ത് മുങ്ങിയ മുന്‍ ജീവനക്കാരന്‍ 20 വര്‍ഷത്തിന് ശേഷം പിടിയില്‍. വി ചലപതി റാവു എന്നയാളാണ് അറസ്റ്റിലായത്.

2002 മെയിലാണ് കേസിനാസ്പദമായ സംഭവം. ഹൈദരാബാദില്‍ എസ്ബിഐയുടെ ചന്ദുലാല്‍ ബിരാദാരി ബ്രാഞ്ചിലെ കമ്പ്യൂട്ടര്‍ ഓപ്പറേറ്ററായിരിക്കെയാണ് ഇയാള്‍ തട്ടിപ്പ് നടത്തിയത്.

ഇലക്ട്രോണിക് ഷോപ്പുകളുടെ വ്യാജ ക്വട്ടേഷനുകളും കുടുംബാംഗങ്ങളുടെയും അടുത്ത സുഹൃത്തുക്കളുടെയും പേരില്‍ വ്യാജ ശമ്പള സര്‍ട്ടിഫിക്കറ്റുകളും നിര്‍മിച്ചാണ് ഇയാള്‍ പണം തട്ടിയത്.

ഒളിവിലായിരിക്കെ ഇയാള്‍ ആശ്രമത്തില്‍ നിന്നും 70 ലക്ഷം രൂപയും തട്ടിയിരുന്നു. ഇയാളെ കാണാതായതോടെ കോടതി മരിച്ചെന്ന് പ്രഖ്യാപിച്ചിരുന്നു. തമിഴ്‌നാട്ടിലെ തിരുനെല്‍വേലിയിലെ നര്‍സിംഗനല്ലൂര്‍ ഗ്രാമത്തില്‍ നിന്നാണ് സിബിഐ ഇയാളെ അറസ്റ്റ് ചെയ്തത്.

Exit mobile version