ഓടുന്ന ട്രെയിനിന് നേരെ കല്ലേറ്, യാത്രക്കാരന്റെ മൂക്കിന് പരിക്ക്

ഭഗല്‍പൂര്‍ - ജയ്‌നഗര്‍ എക്‌സ്പ്രസ് ട്രെയിനിന് നേരെ ബിഹാറില്‍ വെച്ചാണ് സംഭവം.

പാറ്റ്‌ന: ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനിന് നേരെ കല്ലേറ്. സംഭവത്തില്‍ ഒരു യാത്രക്കാരന്റെ മൂക്കിന് പരിക്കേറ്റു. ഭഗല്‍പൂര്‍ – ജയ്‌നഗര്‍ എക്‌സ്പ്രസ് ട്രെയിനിന് നേരെ ബിഹാറില്‍ വെച്ചാണ് സംഭവം.

അതേസമയം, എറിഞ്ഞയാളുടെ ചിത്രങ്ങളും വീഡിയോയും ട്രെയിനില്‍ നിന്നുതന്നെ ഒരാള്‍ വീഡിയോയില്‍ പകര്‍ത്തുകയും ഇത് സാമൂഹിക മാധ്യമങ്ങളിലൂടെ പുറത്തുവരികയും ചെയ്തിട്ടുണ്ട്.

ദര്‍ബംഗയ്ക്കും കാകര്‍ഘാതിയ്ക്കും ഇടയ്ക്കുവെച്ചാണ് കല്ലേറുണ്ടായതെന്നും എറിഞ്ഞയാളെ പോലീസ് അറസ്റ്റ് ചെയ്തുവെന്നും വീഡിയോ ക്ലിപ്പിനൊപ്പമുള്ള കുറിപ്പില്‍ പറയുന്നു.

Exit mobile version