ന്യൂഡല്‍ഹി; ഭരണത്തില്‍ അഴിമതി ഇല്ലാത്ത അഞ്ചാംവര്‍ഷമാണ് പൂര്‍ത്തിയാകുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോഡി. അസഹിഷ്ണുത മൂത്ത് തെളിവുകള്‍ ഇല്ലാത്ത ആരോപണങ്ങള്‍ ഉന്നയിക്കുന്നവര്‍ സ്വയം പരിഹാസ്യരാകുകയാണെന്നും അദ്ദേഹം പറഞ്ഞു.
യുപിഎ കാലത്ത് 10 വര്‍ഷം രാജ്യത്ത് വന്‍ അഴിമതികളാണ് നടന്നത്. അഴിമതി അവകാശമായ് കരുതുന്നവര്‍ രാജ്യ താത്പര്യങ്ങള്‍ക്ക് അപകടമാണെന്നും മോഡി കൂട്ടിച്ചേര്‍ത്തു.ഡല്‍ഹിയില്‍ ബിജെപി ദേശിയ കൗണ്‍സിലിന്റെ സമാപന സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.
Discussion about this post