ബംഗളൂരു: ജെഡിഎസ് നേതാവ് കുമാരസ്വാമിയുടെ മൂക്കില്‍ നിന്ന് രക്തസ്രാവം. മാധ്യമങ്ങളുമായി സംസാരിക്കുന്നതിനിടെയായിരുന്നു സംഭവം. അദ്ദേഹത്തെ ഉടന്‍ തന്നെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി അറിയിച്ചു.
ബംഗളൂരു ഗോള്‍ഡ് ഫിഞ്ച് ഹോട്ടലില്‍ ബിജെപി-ജെഡിഎസ് പദയാത്രയെ കുറിച്ച് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു. അതിനിടെയായിരുന്നു രക്തസ്രാവം ഉണ്ടായത്.
ബിജെപി-ജെഡിഎസ് ഏകോപന സമിതി യോഗത്തില്‍ കോണ്‍ഗ്രസ് സര്‍ക്കാരിനെതിരെ ബെംഗളൂരുവില്‍ നിന്ന് മൈസൂരിലേക്ക് പദയാത്ര നടത്താനും അഴിമതി ആരോപണങ്ങള്‍ ഉയര്‍ത്തിക്കാട്ടാനും തീരുമാനിച്ചിരുന്നു.
Discussion about this post