‘വികലമായി അന്ത്യഅത്താഴം ചിത്രീകരിച്ചു, അനാവശ്യമായി ഹോമോസെക്ഷ്വാലിറ്റി ഉൾപ്പെടുത്തി’; പാരിസ് ഒളിമ്പിക്സ് ഉദ്ഘാടന ചടങ്ങിനെ വിമർശിച്ച് കങ്കണ

ന്യൂഡൽഹി: പാരിസ് ഒളിമ്പിക്സ് ഉദ്ഘാടനച്ചടങ്ങിൽ ഉൾപെടുത്തിയ കലാരൂപങ്ങൾ ക്രിസ്തു മതത്തെ തന്നെ അപമാനിക്കുന്നതാണെന്നു നടിയും എംപിയുമായ കങ്കണ രണാവുത്. ചടങ്ങിൽ ക്രിസ്തുവിന്റെ അന്ത്യ അത്താഴം ചിത്രീകരിച്ചത് വികലമായിട്ടാണെന്ന് കങ്കണ വിമർശിച്ചു.

‘ഹോമോസെക്ഷ്വൽ ആയിരിക്കുന്നതിനേക്കുറിച്ചാണ് ഒളിമ്പിക്സ് ഉദ്ഘാടനച്ചടങ്ങ് പറയുന്നത്. ഞാനൊരിക്കലും ഹോമോസെക്ഷ്വാലിറ്റിക്ക് എതിരല്ല. പക്ഷേ ഇത് എല്ലാത്തിനും അപ്പുറമാണ്. ഒളിമ്പിക്സ് ഏത് ലൈംഗികതയുമായാണ് ബന്ധപ്പെട്ടിരിക്കുന്നത്? എന്തിനാണ് ഗെയിമുകൾ, കായിക പങ്കാളിത്തം, മനുഷ്യൻ്റെ മികവ് എന്നിവയ്ക്കുമേൽ ലൈംഗികത ആധിപത്യം നൽകുന്നത്? എന്തുകൊണ്ട് ലൈംഗികത നമ്മുടെ കിടപ്പുമുറിയിൽ മാത്രം ഒതുക്കിക്കൂടാ? ഇത് വിചിത്രമാണ്.’

അന്ത്യ അത്താഴത്തെ നിന്ദിക്കുന്ന തരത്തിലുള്ള അവതരണമാണ് ഒളിമ്പിക്സ് ഉദ്ഘാടനച്ചടങ്ങിൽ നടന്നത്. ഒളിമ്പിക്സ് ഇടതുപക്ഷം ഹൈജാക്ക് ചെയ്തു എന്നും നടി വിമർശിക്കുന്നു.
Also read-വാതിൽ തുറന്നയുടനെ തുടരെ കുത്തിവീഴ്ത്തി; പ്രണയത്തിൽ നിന്നും അകന്നു നിൽക്കാൻ ഉപദേശിച്ചതിന്റെ പക;കൂട്ടുകാരിയുടെ കാമുകൻ യുവതിയെ കൊലപ്പെടുത്തി

2024 ഒളിമ്പിക്സിനെ ഇതുപോലെയാണ് ഫ്രാൻസ് സ്വീകരിച്ചിരിക്കുന്നത്. ഇങ്ങനെ ചെയ്യുന്നതിലൂടെ ഇവർ നൽകാനുദ്ദേശിക്കുന്ന സന്ദേശമെന്താണ്
. നീല നിറം പൂശിയ ന​ഗ്നനായ ഒരാളെ ക്രിസ്തുവായി അവതരിപ്പിച്ചതിലൂടെ മൊത്തം ക്രിസ്തുമതത്തേയും പരിഹസിക്കുകയാണെന്നും നാണക്കേടാണിതെന്നും കങ്കണ ഇൻസ്റ്റാഗ്രാമിലൂടെ പറഞ്ഞു.

Exit mobile version