ബംഗളൂരു: മണ്ണിടിച്ചിലിനെ തുടര്‍ന്ന് ട്രെയിന്‍ ഗതാഗതം തടസപ്പെട്ടു. കര്‍ണാടക ഹാസനിലെ സകലേഷ് പുര മേഖലയില്‍ യദകുമേരി – കടഗരവള്ളി സ്റ്റേഷനുകള്‍ക്ക് ഇടയിലാണ് മണ്ണിടിഞ്ഞത്.
ഇതേ തുടര്‍ന്ന് ബെംഗളൂരു-മംഗളൂരു റൂട്ടിലൂടെയുള്ള നിരവധി ട്രെയിനുകള്‍ വഴിതിരിച്ചുവിട്ടു. വൈകിയ ട്രെയിനുകളിലുള്ള യാത്രക്കാര്‍ക്ക് കര്‍ണാടക സര്‍ക്കാരിന് കീഴിലെ കെഎസ്ആര്‍ടിസി ബസ്സില്‍ യാത്രയൊരുക്കിയിട്ടുണ്ട്.
മണ്ണിടിച്ചിലില്‍ ഗുഡ്‌സ് ട്രെയിനിന്റെ എന്‍ജിന്‍ ഭാഗത്ത് സാരമായ കേടുപാടുകള്‍ പറ്റിയതാണ് സ്ഥിതി രൂക്ഷമാക്കിയത്. രാവിലെ ഏഴ് മണിയോടെ ട്രാക്കിലെ മണ്ണ് മാറ്റി തുടങ്ങി. ഇതുവഴി വേഗം കുറച്ച് ട്രെയിനുകള്‍ കടത്തിവിടുന്നുണ്ട്. ആളപായമോ ആര്‍ക്കെങ്കിലും പരിക്കോ ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.