മുംബൈയില്‍ അതിതീവ്ര മഴ: പുനെയില്‍ 3 പേര്‍ ഷോക്കേറ്റ് മരിച്ചു

കനത്ത മഴ നിരവധി ലോക്കല്‍ ട്രെയിനുകള്‍ വൈകിയാണ് ഓടുന്നത്.

മുംബൈ: മുംബൈയില്‍ അതിതീവ്ര മഴ. മുംബൈ വഴിയുള്ള വിമാന സര്‍വീസുകള്‍ വൈകുമെന്ന് അധികൃകര്‍ അറിയിച്ചു. കനത്ത മഴ നിരവധി ലോക്കല്‍ ട്രെയിനുകള്‍ വൈകിയാണ് ഓടുന്നത്.

അതിനിടെ പുനെയില്‍ മൂന്ന് പേര്‍ ഷോക്കേറ്റ് മരിച്ചു. പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് സംഭവം. കനത്ത മഴയില്‍ മുദ നദിയിലെ ജലനിരപ്പ് ഉയര്‍ന്നതിനെ തുടര്‍ന്ന് ഭക്ഷണ ശാല മാറ്റുന്നതിനിടെയാണ് അപകടം. നദിക്കരികില്‍ തട്ടുകട നടത്തുന്നവരായിരുന്നു മൂവരും.

അതേസമയം, പുനെയിലെ സ്‌കൂളുകള്‍ക്ക് മഴയെ തുടര്‍ന്ന് അവധി പ്രഖ്യാപിച്ചിരിക്കുകയാണ്. ജില്ലയിലെ എല്ലാ വിനോദസഞ്ചാര കേന്ദ്രങ്ങളും 48 മണിക്കൂര്‍ അടച്ചിടാന്‍ പൂനെ കളക്ടര്‍ സുഹാസ് ദിവാസെ ഉത്തരവിട്ടു. വീടിനുള്ളില്‍ തന്നെ കഴിയണമെന്നും അത്യാവശ്യമെങ്കില്‍ മാത്രം പുറത്തിറങ്ങിയാല്‍ മതിയെന്നും ജില്ലാ ഭരണകൂടം ജനങ്ങളോട് ആവശ്യപ്പെട്ടു.

കനത്ത മഴയെ തുടര്‍ന്ന് ഖഡക്വാസ്ല അണക്കെട്ട് പൂര്‍ണ ശേഷിയില്‍ എത്തി. മുദ നദിക്കരയില്‍ താമസിക്കുന്നവര്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കി.

Exit mobile version