തിരുവനന്തപുരം: ഉത്തര കർണാടകയിലെ ഷിരൂരിൽ മണ്ണിടിച്ചിലിൽ രക്ഷാപ്രവർത്തനം നടത്താതെ ആദ്യത്തെ മൂന്ന് ദിവസം കർണാടക സർക്കാർ കാണിച്ചത് അലംഭാവമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. അതുകാരണമാണ് അർജുന്റെ രക്ഷപ്രവർത്തനം ഈ നിലയിലായത്. അന്നു തന്നെ ഉണർന്നു പ്രവർത്തിച്ചിരുന്നെങ്കിൽ ജീവനോടെ കിട്ടിയേനെ.
രക്ഷാപ്രവർത്തനത്തിന് ആദ്യത്തെ മൂന്ന് ദിവസം 3 ജെസിബി മാത്രമാണ് ഉണ്ടായിരുന്നത്. കർണാടക സർക്കാരിന്റെ അലംഭാവത്തിന് കെസി വേണുഗോപാൽ മറുപടി പറയണമെന്നും സുരേന്ദ്രൻ ആവശ്യപ്പെട്ടു.
ആറ് ദിവസം കഴിഞ്ഞാണ് രക്ഷാപ്രവർത്തനത്തിന് സൈന്യത്തെ വിളിച്ചത്. ബിജെപിയാണ് കർണാടകം ഭരിക്കുന്നതെങ്കിൽ ഈ നാട്ടിൽ ഇപ്പോൾ എത്ര മെഴുകുതിരി പ്രതിഷേധം നടന്നേനെയെന്നും കെ സുരേന്ദ്രൻ ചോദിച്ചു.
Discussion about this post