ഹൈദരാബാദ്: ഹൈദരാബാദിലെ ജിയാഗുഡ ഏരിയയില്‍ വ്യാപാര സ്ഥാപനത്തിലുണ്ടായ തീപിടുത്തത്തില്‍ പത്ത് വയസുകാരിക്ക് ദാരുണാന്ത്യം. അപകടത്തില്‍ അഞ്ച് പേര്‍ക്ക് പരിക്കേറ്റു. ബുധനാഴ്ച പുലര്‍ച്ചെ വെങ്കിടേശ്വര നഗര്‍ കോളനിയിലെ ഒരു കെട്ടിടത്തിലാണ് തീപിടുത്തമുണ്ടായത്. പത്ത് വയസുകാരിയായ ശിവപ്രിയയാണ് മരിച്ചത്.
കെട്ടിടത്തിന്റെ താഴെ നിലയിലാണ് ആദ്യം തീപിടുത്തമുണ്ടായത്. പിന്നീട് മുകളിലെ നിലകളിലേക്കും തീ പടര്‍ന്നുപിടിക്കുകയായിരുന്നു. പോലീസും അഗ്‌നിശമന സേനയും സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം നടത്തി. കെട്ടിടത്തിനുള്ളില്‍ ഉണ്ടായിരുന്ന ഇരുപത് പേരെ പുറത്തെത്തിച്ചതായി അധികൃതര്‍ അറിയിച്ചു. തീ പിന്നീട് നിയന്ത്രണ വിധേയമാക്കി.