അബദ്ധത്തിൽ മാലിന്യത്തിലേക്ക് വലിച്ചെറിഞ്ഞത് അഞ്ച് ലക്ഷത്തിന്റെ വജ്ര നെക്ലേസ്; ഒടുവിൽ രക്ഷകരായി ചെന്നൈയിലെ ശുചീകരണ തൊഴിലാളികൾ

ചെന്നൈ: അബദ്ധത്തിൽ ചെന്നൈ സ്വദേശി അഞ്ച് ലക്ഷം രൂപയുടെ ഡയമണ്ട് നെക്ലേസ് മാലിന്യക്കുട്ടയിലേക്ക് വലിച്ചെറിഞ്ഞു. പിന്നാലെ അപബദ്ധം തിരിച്ചറിഞ്ഞതോടെ മണിക്കൂറുകൾ നീണ്ട തിരച്ചിലിന് ഒടുവിൽ നെക്ലേസ് കണ്ടെത്തി.

ചെന്നൈയിൽ താമസക്കാരനായ ദേവരാജ് ആണ് വിവാഹ ചടങ്ങുകൾക്കായി വാങ്ങിയ ഡയമണ്ട് നെക്ലേസ് അബദ്ധത്തിൽ ചവറ്റുകുട്ടയിലിട്ടത്. മണിക്കൂറുകൾ പിന്നിട്ടപ്പോഴാണ് ദേവരാജിന് അബദ്ധം മനസ്സിലായത്. പിന്നാലെ നഗരസഭാ അധികൃതരുമായി ബന്ധപ്പെടുകയായിരുന്നു. ഒടുവിൽ ചെന്നൈയിലെ മാലിന്യക്കുഴിയിൽ നിന്ന് ഡയമണ്ട് നെക്ലേസ് കണ്ടെത്തുകയും ചെയ്തു.

ശുചീകരണത്തൊഴിലാളികളാണ് നെക്ലേസ് കണ്ടെത്താനായി കഠിനധ്വാനം ചെയ്തത്. വ്യാപക തിരച്ചിലിന് ശേഷം മാല കിട്ടുകയായിരുന്നു എന്ന് ഇന്ത്യ ടുഡേ റിപ്പോർട്ട് ചെയ്തു. മാലിന്യ സംസ്‌കരണത്തിനായി ചെന്നൈ കോർപ്പറേഷൻ കരാർ എടുത്തിട്ടുള്ള ഉർബേസർ സുമീതിന്റെ ഡ്രൈവറായ ജെ ആന്റണി സാമിയാണ് ബിന്നുകളിൽ തിരച്ചിൽ നടത്തുന്നതിനിടെ മാല കണ്ടെത്തിയത്.

ALSO READ- ബജറ്റ്: സുരേഷ് ഗോപിക്ക് ഒന്നിനും കഴിയില്ലെന്ന് തെളിഞ്ഞെന്ന് രാജ്‌മോഹൻ ഉണ്ണിത്താൻ; വകയിരുത്തുകയല്ല, കേരളത്തെ വക വരുത്തുകയാണെന്ന് മന്ത്രി റിയാസ്;

കൃത്യസമയത്ത് സഹായിച്ച അധികാരികളോടും തിരച്ചിൽ നടത്തിയ മാലിന്യ ശേഖരണ ജീവനക്കാരോടും ദേവരാജ് നന്ദി അറിയിച്ചു.

Exit mobile version