ന്യൂഡൽഹി: കേന്ദ്ര ബജറ്റിൽ ആദായ നികുതിഘടനയിൽ പരിഷ്കാരം വരുത്തിയതായി പ്രഖ്യാപിച്ച് കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ. പുതിയ സ്കീമിലുള്ള, മൂന്ന് ലക്ഷം രൂപവരെ വാർഷികവരുമാനമുള്ളവർക്ക് നികുതിയില്ല. മൂന്ന് മുതൽ ഏഴുലക്ഷം വരെ വരുമാനത്തിന് അഞ്ച് ശതമാനം നികുതി. ഏഴ് മുതൽ പത്ത് ലക്ഷം വരെ പത്ത് ശതമാനവും 12 മുതൽ 15 ശതമാനം വരെ 20 ശതമാനവും 15 ലക്ഷത്തിന് മുകളിൽ 30 ശതമാനവുമാണ് നികുതി.
അതേസമയം, പുതിയ സ്കീമിൽ ഉൾപ്പെട്ട ജീവനക്കാർക്ക് ആദായനികുതിയിൽ 17,500 രൂപ ലാഭിക്കാം. നാലുകോടി മാസവരുമാനക്കാർക്ക് ഇത് ഗുണംചെയ്യുമെന്ന് ധനമന്ത്രി അവകാശപ്പെട്ടു.
ആദായ നികുതി സ്റ്റാൻഡേർഡ് ഡിഡക്ഷൻ പരിധി 50,000-ത്തിൽനിന്ന് 75,000-മായി ഉയർത്തി. പുതിയ നികുതി ഘടനസ്വീകരിച്ചവർക്കാണ് ഈ ഇളവ്. പഴയ സ്കീമിലുള്ളവർക്ക് നിലവിലെ സ്ലാബ് തുടരും.
Discussion about this post