ന്യൂഡല്‍ഹി: കാര്‍ഷികമേഖലയ്ക്ക് ഈ സാമ്പത്തികവര്‍ഷം 1.52 ലക്ഷം കോടി രൂപ നീക്കിവെക്കുമെന്ന് കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍ ബജറ്റ് അവതരണത്തില്‍ പറഞ്ഞു. ഇതില്‍ കാര്‍ഷിക മേഖലയില്‍ ഉദ്പാദനവും ഉണര്‍വും നല്‍കാനുള്ള വിവിധ പദ്ധതികള്‍ ഉള്‍പ്പെടുന്നു.
കാര്‍ഷിക മേഖലയുടെ വളര്‍ച്ച ലക്ഷ്യംവെച്ചുള്ള ഗവേഷണത്തിന് പ്രാധാന്യം നല്‍കും. സ്വകാര്യമേഖലയെയും ഉള്‍പ്പെടുത്തിയായിരിക്കും പുതിയ വിളകള്‍ അടക്കം വികസിപ്പിക്കാനുള്ള ഗവേഷണം. മികച്ച ഉദ്പാദനം നല്‍കുന്ന 109 ഇനങ്ങള്‍ വികസിപ്പിക്കും.
രണ്ടുവര്‍ഷംകൊണ്ട് രാജ്യത്തെ ഒരുകോടി കര്‍ഷകര്‍ക്ക് ജൈവ കൃഷിക്കായി സര്‍ട്ടിഫിക്കേഷനും ബ്രാന്‍ഡിങ്ങും നല്‍കുന്നതിന് ഗ്രാമപഞ്ചായത്തുകളും ഗവേഷണ സ്ഥാപനങ്ങളും വഴി അവസരമൊരുക്കും. പതിനായിരം ജൈവകാര്‍ഷിക കേന്ദ്രങ്ങള്‍ സ്ഥാപിക്കും. പരിപ്പ്, എണ്ണക്കുരു എന്നിവയുടെ ഉദ്പാദനം, സംഭരണം, വിപണനം എന്നിവ കൂടുതല്‍ ശക്തിപ്പെടുത്തും.