ഇടക്കാല ബജറ്റിൽ സർക്കാർ മുന്നോട്ടുവെച്ച വികസിത് ഭാരത് സൂചിപ്പിച്ചാണ് ധനമന്ത്രി ബജറ്റ് അവതരണം തുടങ്ങിയത്.കൃഷി, തൊഴിൽ, നൈപുണ്യത്തിൽ ഉൽപ്പാദനക്ഷമതയും പ്രതിരോധശേഷിയും, മനുഷ്യവിഭവശേഷി വികസനവും സാമൂഹിക നീതിയും, ഉൽപ്പാദനവും സേവനങ്ങളും, നഗരവികസനം, അടിയന്തര സുരക്ഷ, അടിസ്ഥാന സൗകര്യങ്ങൾ, നവീകരണ ഗവേഷണ-വികസനം, അടുത്ത തലമുറ പരിഷ്കാരങ്ങൾ എന്നിവയാണ് ഒൻപത് മുൻഗണനകളായി ധനകാര്യ മന്ത്രി ചൂണ്ടിക്കാണിച്ചത്. തൊഴിലില്ലായ്മ പരിഹരിക്കാൻ പദ്ധതികൾ, 5 വർഷം കൊണ്ട് 20 ലക്ഷം യുവാക്കൾക്ക് നൈപുണ്യ പരിശീലനം – ആയിരം വ്യവസായ പരിശീലന കേന്ദ്രങ്ങൾ.ഉന്നത വിദ്യാഭ്യാസത്തിനായി 10 ലക്ഷം രൂപ വരെയുള്ള വായ്പകൾക്ക് സർക്കാർ സാമ്പത്തിക സഹായം പ്രഖ്യാപിച്ചു.
രാജ്യത്തെ 500 പ്രധാന സ്ഥാപനങ്ങളിൽ 5 വർഷത്തിനകം 1 കോടി യുവാക്കൾക്ക് ഇന്റേൺഷിപ്പ് ചെയ്യാൻ സൗകര്യം ഒരുക്കും. 5000 രൂപ സ്റ്റൈപ്പന്റ് നൽകും. 6000 രൂപ ഒറ്റത്തവണയായി നൽകും. പരിശീലനത്തിനുള്ള ചിലവും 10 ശതമാനം സ്റ്റൈപ്പന്റും കമ്പനികൾ വഹിക്കണമെന്ന് ബജറ്റിൽ ധനമന്ത്രി.