കാല്‍വഴുതി 300 അടി താഴ്ചയിലേക്ക് വീണ് യുവതി, ദാരുണാന്ത്യം, അപകടം റീല്‍സ് ചിത്രീകരിക്കുന്നതിനിടെ

death|bignewslive

മുംബൈ: കാല്‍വഴുതി കൊക്കയിലേക്ക് വീണ് ട്രാവല്‍ ഇന്‍ഫ്‌ലുവന്‍സര്‍ക്ക് ദാരുണാന്ത്യം. മഹാരാഷ്ട്രയിലാണ് സംഭവം. മുംബൈ സ്വദേശിയായ ആന്‍വി കാംദാറാണ് (27) മരിച്ചത്. വീഡിയോ എടുക്കുന്നതിനിടെയായിരുന്നു സംഭവം.

റായിഗഡിനടുത്തുള്ള കുംഭൈ വെള്ളച്ചാട്ടത്തിന് സമീപത്തുവെച്ചാണ് അപകടം സംഭവിച്ചത്. ഈ മാസം 16നാണ് ആന്‍വി കുംഭെ വെള്ളച്ചാട്ടം കാണുന്നതിനായി സുഹൃത്തുക്കള്‍ക്കൊപ്പം യാത്ര തിരിച്ചത്.

ഈ പ്രദേശത്തിന്റെ വീഡിയോ ചിത്രീകരിക്കുന്നതിനിടെ യുവതി വെള്ളച്ചാട്ടത്തിന് സമീപമുള്ള മലയിടുക്കിലേക്ക് കാല്‍വഴുതി വീഴുകയായിരുന്നുവെന്ന് പൊലീസ് വ്യക്തമാക്കി.

അപകടവിവരമറിഞ്ഞ് കോസ്റ്റ്ഗാര്‍ഡ് ഉള്‍പ്പെടയുള്ള രക്ഷാപ്രവര്‍ത്തകര്‍ ഉടന്‍ തന്നെ സ്ഥലത്തെത്തിയിരുന്നു. എന്നാല്‍ കനത്ത മഴ രക്ഷാദൗത്യം ദുഷ്‌കരമാക്കി. 300 അടിയിലധികം താഴ്ചയിലേക്കാണ് യുവതി വീണത്.

ആറ് മണിക്കൂര്‍ നീണ്ട രക്ഷാപ്രവര്‍ത്തനത്തിനൊടുവിലാണ് യുവതിയെ പുറത്തെത്തിക്കാനായത്. ഗുരുതരമായി പരുക്കേറ്റ പെണ്‍കുട്ടിയെ മനഗാവ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.

Exit mobile version