ബംഗളൂരു: നിർധനർക്ക് നൽകാനായി എത്തിച്ച കോടികൾ വിലവരുന്ന അരി മോഷ്ടിച്ചെന്ന കുറ്റത്തിൽ ബിജെപി നേതാവ് അറസ്റ്റിലായി. മണികാന്ത് റാത്തോഡ് എന്ന പ്രാദേശിക നേതാവാണ് പിടിയിലായത്. കർണാടകയിലാണ് സംഭവം. കർണാടക സർക്കാരിന്റെ അന്നഭാഗ്യപദ്ധതിക്കായി കരുതിയിരുന്ന രണ്ടുകോടിയിലേറെ വിലമതിക്കുന്ന അരിയാണ് ഇയാൾ മോഷ്ടിച്ചത്.
നേരത്തെ ചോദ്യംചെയ്യുന്നതിനായി റാത്തോഡിനെ പോലീസ് വിളിപ്പിച്ചിരുന്നെങ്കിലും ഹാജരായിരുന്നില്ല. ഇതേത്തുടർന്നാണ് അറസ്റ്റുചെയ്തത്. 2023 നിയമസഭാ തിരഞ്ഞെടുപ്പിൽ മന്ത്രി പ്രിയങ്ക് ഖാർഗെക്കെതിരേ മത്സരിച്ച ബിജെപി സ്ഥാനാർഥിയുമായിരുന്നു റാത്തോഡ്.
also read- മഴയില്‍ മതില്‍ ഇടിഞ്ഞുവീണു, ഒരു നിമിഷത്തിന്റെ ഭാഗ്യത്തില്‍ രക്ഷപ്പെട്ടത് മൂന്ന് കുട്ടികള്‍
സാമ്പത്തികമായി പിന്നാക്കംനിൽക്കുന്ന കുടുംബത്തിലെ ഓരോ അംഗത്തിനും മാസം 19 കിലോഗ്രാം അരി സൗജന്യമായി നൽകുന്നതാണ് അന്നഭാഗ്യ പദ്ധതി.