ജോധ്പുർ: പാൽവണ്ടിയില് കവർച്ച നടത്തിയ എംബിബിഎസ് വിദ്യാർഥികൾ അറസ്റ്റിലായി. രാജസ്ഥാനിലാണ് സംഭവം. പാൽവണ്ടി തട്ടിയെടുത്ത് ഡ്രൈവറെ വിദ്യാർഥികൾ കൊള്ളയടിക്കുകയായിരുന്ന. ജോധ്പുർ എസ്എൻ മെഡിക്കൽ കോളേജിലെ അവസാനവർഷ എംബിബിഎസ് വിദ്യാർഥി വികാസ് ബിഷ്ണോയി(22) മൂന്നാംവർഷ വിദ്യാർഥികളായ മഹേഷ് ബിഷ്ണോയി(22) ഓംപ്രകാശ് ജാട്ട്(23) എന്നിവരാണ് പിടിയിലായത്.
Doctors looted milk van in #Rajasthan
Milk van was looted in Jodhpur on the morning of 14th July. In this case, 3 MBBS students of Medical College, Vikas Vishnoi, Omprakash Jat and Mahesh Vishnoi have been caught.
Two students are absconding. #TipsToStayFit pic.twitter.com/wCL49UIfAS
— जन सुनवाई | Jan Sunwai (@JanSunwaiBharat) July 16, 2024
എസ്എൻ മെഡിക്കൽ കോളേജ്, ജോധ്പുർ എയിംസ് എന്നിവിടങ്ങളിലെ രണ്ട് എംബിബിഎസ് വിദ്യാർഥികൾ കൂടി കേസിലെ പ്രതികളാണെന്നും ഇവർ ഒളിവിലാണെന്നും പോലീസ് പറഞ്ഞു.
ALSO READ- കനത്ത മഴയില്‍ മണ്ണിടിഞ്ഞ് വീടിനുമുകളില്‍, വീട്ടുകാര്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്
ഞായറാഴ്ച രാത്രിയാണ് വിദ്യാർഥികളായ അഞ്ചുപേർ പാലുമായി വന്ന വാൻ കൊള്ളയടിച്ചത്. എംഡിഎം ആശുപത്രിക്ക് മുന്നിലെ ഗേറ്റിൽവെച്ച് അഞ്ചംഗസംഘം പാൽവണ്ടി തടഞ്ഞ് ഡ്രൈവറെ പുറത്തിറക്കിയാണ് കൊള്ള നടത്തിയത്. ശേഷം വാഹനവുമായി ഇവർ കടന്നുകളയുകയായിരുന്നു. ഡ്രൈവറുടെ കൈയിലുണ്ടായിരുന്ന 4600 രൂപയാണ് പ്രതികൾ കവർന്നത്. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.